Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയിൽ പ്രവാസിക്ക് സ്വർണ്ണപെരുമഴ...! മഹ്സൂസ് ഡ്രോയിൽ ലക്ഷങ്ങളുടെ സ്വർണനാണയങ്ങൾ സമ്മാനമായി കിട്ടിയത് ഇന്ത്യൻ പ്രവാസിക്ക്

08 SEPTEMBER 2023 05:31 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളുടെ ഭാഗ്യപരീക്ഷണം. മഹ്സൂസ് നറുക്കെടുപ്പിലേക്കും ഇത് നീളുന്നു. ജി സി സിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്സൂസ്. എല്ലാ ആഴ്ചയിലും മില്യണ്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കുന്നു. ഇപ്പോൾ മഹ്സൂസ് ഡ്രോയിൽ ലക്ഷങ്ങളുടെ സ്വർണനാണയങ്ങൾ സമ്മാനമായി കിട്ടിയിരിക്കുന്നത് ഇന്ത്യക്കാരനായ പ്രവാസിക്കാണ്.

സെപ്റ്റംബർ രണ്ടിന് നടത്തിയ 144-ാമത് നറുക്കെടുപ്പിലെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് ഒരു മില്യൺ ദിർഹം നേടി ഗ്യാരണ്ടീഡ് റാഫ്ൾ വിന്നറായി തെരഞ്ഞടുത്തത്. ഗോൾഡൻ സമ്മർ ഡ്രോ പ്രൈസായ 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങൾ നേടിയത് ഇന്ത്യൻ പ്രവാസിയായ നിമിൽ ആണ്. 38 വയസുകാരൻ ആണ് നിമൽ. മൂന്ന് കുട്ടികളുടെ പിതാവായ നിമൽ മെക്കാനിക്കൽ എൻജിനീയറായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. 15 വർഷമായി അദ്ദേഹം കുടുംബവുമൊത്ത് യുഎഇയിൽ കഴിയുകയാണ്. ഗോൾഡൻ സമ്മർ ഡ്രോയുടെ അഞ്ചാമത്തെ വിജയിയാണ് നിമൽ. 22 ക്യാരറ്റ് സ്വർണ്ണനാണയങ്ങളാണ് നിമൽ നേടിയത്.

പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് ഒരു മില്യൺ ദിർഹം നേടി ഗ്യാരണ്ടീഡ് റാഫ്ൾ വിന്നറായത്. ക്രിക്കറ്റിലും ബോഡിബിൽഡിങ്ങിലും തൽപ്പരനായ മുഹമ്മദിന് 27 വയസുകാരനാണ്. ഭാര്യക്കൊപ്പം ഒരു വർഷം മുൻപാണ് മുഹമ്മദ് യുഎഇയിലേക്ക് എത്തുന്നത്. വിജയിക്കും എന്ന് കരുതിയല്ല അദ്ദേഹം ഗെയിമിൽ പങ്കെടുത്തത്. തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അന്ന് തനിക്ക് ആത്മവിശ്വാസം തന്നു.

തനിക്ക് തന്നെ സമ്മനം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് മെയിൽ നോക്കിയത്. ഒരു മില്യൺ ദിർഹം സ്വന്തമായി ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കടം വീട്ടാനും അതിന് ശേഷം സൗദിയിലേക്ക് പോകാനും ആണ് തീരുമാനിച്ചിരിക്കുന്നത്. കുറച്ചു പണം പാകിസ്ഥാനിലെ ദരിദ്രരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. 20 മില്യൺ ദിർഹം സ്വന്തമാക്കാൻ താൻ ഇനിയും മത്സരത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (15 minutes ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (32 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (40 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (57 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (9 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends