സൗദിയിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു

സൗദിയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ് റിയാദിൽ മരിച്ചത്. 24 വർഷമായി റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.
കേളി മലസ് ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ പി.എൻ.എം. റഫീഖ് ആണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തീകരിച്ചത്. തിരുവനന്തപുരം, കടയ്ക്കാവൂർ സ്വദേശികളായ നടേശേൻറയും സരോജിനിയുടെയും മകനാണ് ബിന്ദു രാജ് നടേശൻ. ഭാര്യ: അനില ഭവാനി. മക്കൾ: അഭിരാമി, തന്മയ.
https://www.facebook.com/Malayalivartha























