ദുബായിൽ താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബായിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. കറാമയിൽ ആണ് സംഭവം. കറാമയിലെ ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ലെന്നാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
അതേസമയം കഴിഞ്ഞ മാസം അജ്മാനിൽ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 13 കാറുകൾകളും 16 ഫ്ലാറ്റുകളും കത്തി നശിച്ചു. അജ്മാൻ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിൽ ആണ് അപകടം നടന്നത്. 15 നില പാർപ്പിട കെട്ടിടത്തിൽ ആണ് അഗ്നിബാധയുണ്ടായത്.
https://www.facebook.com/Malayalivartha