Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് ഹാപ്പിനസ് സിം...!! 6 മാസത്തേക്ക് സൗജന്യ മൊബൈല്‍ ഡേറ്റയും കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഫോണ്‍ കോളുകളും, സാധാരണക്കാരായ പ്രവാസികൾക്ക് വൻ ഓഫറുമായി യുഎഇ

14 SEPTEMBER 2023 05:31 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരായ പ്രവാസികൾക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്ത. ഇനി നിങ്ങളുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഫോണിൽ വിളക്കാൻ ഭീമമായ തുകമുടക്കേണ്ട ആവശ്യമില്ല. തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സൗജന്യ മൊബൈല്‍ ഡേറ്റയും കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഫോണ്‍ കോളുകളും ലഭ്യമാക്കാൻ സാധിക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് യുഎഇ.

ഹാപ്പിനസ് സിം എന്ന പേരിലാണ് യുഎഇയുടെ ഈ പദ്ധതി അറിയപ്പെടുന്നത്. എന്നാൽ 6 മാസത്തേക്കാണ് പദ്ധതിയെന്ന് മാനവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. ബിസിനസ് സർവീസ് സെന്ററുകളിൽനിന്നും മന്ത്രാലയത്തിന്റെ ഓൺലൈൻ സർവീസ് വഴിയും സിം ലഭിക്കും.തൊഴിലാളികൾക്ക് നാട്ടിലുള്ള കുടുംബവുമായി കൂടുതൽ സമയം ബന്ധപ്പെടാൻ അവസരമൊരുക്കുന്ന പദ്ധതി എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻ കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.

എം.ഒ.എച്ച്ആര്‍ഇയുടെ എല്ലാ നോട്ടിഫിക്കേഷനുകളും സിം ഉപയോഗിക്കുന്നവർക്ക് ലഭ്യമാകും. രാജ്യത്ത് കുറഞ്ഞ വരുമാനമുള്ളവരുടെ ജീവിതം സുഖമമാക്കാന്‍ അധിക സാമ്പത്തികഭാരം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന്റെ പ്രയോജനം വലിയ രീതിയിൽ ലഭിക്കുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായിരിക്കും. കുറഞ്ഞ വരുമാനമുള്ള എന്നാൽ ഏറെ കഷ്ടപ്പെടുന്ന ബ്ലൂ കോളർ തൊഴിലാളികളെ സഹായിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഇവർക്ക് ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും നൽകുന്ന സർവീസ് ആയിരിക്കും ലഭിക്കുക. തൊഴിലാളികൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്. പ്രവാസി തൊഴിലാളികളുടെ ഹാപ്പിനസ് ഉറപ്പാക്കാനാണ് ഇതിലൂടെ തീരുമാനിച്ചിരിക്കുന്നത്. നാട്ടിലേക്ക് വിളിക്കാനും മക്കളെ കാണാനും വമ്പൻ ചെലവാണ് നെറ്റിനായി നൽകേണ്ടി വരുന്നത്. അത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. വീഡിയോ കോളിന് ഡാറ്റ റീചാർജ് ചെയ്ത് മടുക്കേണ്ട. ഇനി ആറ് മാസത്തേക്ക് ഇന്റർനെറ്റ് ഡേറ്റ സൗജന്യം.

ഇന്റർനാഷണൽ കോളിന്റെ അധിക ബില്ലും പേടിക്കേണ്ട. കുറഞ്ഞ നിരക്കാണ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡുവുമായുള്ള ഈ സഹകരണം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആയേഷ ബെല്‍ഹര്‍ഫിയ പറഞ്ഞു.

ചെറിയ വരുമാനക്കാരായ തൊഴിലാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും ഈ പുതിയ ഹാപ്പിനസ് സിം എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ആറ് മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഈ ഇളവ് സാധാരണക്കാരായ പ്രവാസികൾ‍ പരമാവധി പ്രയോജനപ്പെടുത്താന് ‍ശ്രമിക്കുക. കൂടുതൽ ഇളവുകൾ ഇതുമായി ബന്ധിപ്പെട്ട് ഇനിയും അധികൃതർ ‍പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (4 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (17 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (28 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends