Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

സൗദിയിലെ പ്രവാസികളെ വെട്ടിലാക്കി പുതിയ നീക്കം, തൊഴിലിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റിന്റെ പരിശോധന നടത്താൻ അധികൃതരുടെ തീരുമാനം, ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിൽ നിന്നുള്ളവരെ ഘട്ടംഘട്ടമായി പരിശോധനയ്ക്ക് വിധേയമാക്കും

21 SEPTEMBER 2023 03:04 PM IST
മലയാളി വാര്‍ത്ത

സ്വദേശിവത്ക്കരണം ഒരുവശത്തൂടെ പുരോഗക്കുമ്പോൾ പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ അടുത്ത പദ്ധതിയുമായി മുന്നിട്ടിറങ്ങിരിക്കുകയാണ് സൗദി. ഇത്തവണ സൗദിയിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. അതായത് നിങ്ങൾ ഇപ്പോൾ ചെയ്യുന്ന തൊഴിലിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റിന്റെ പരിശോധന എന്നിവ ഉണ്ടാകും. തൊഴിൽ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

ആദ്യ ഘട്ടത്തിൽ ഏകീകൃത പ്ലാറ്റ്ഫോം വഴി 62 രാജ്യങ്ങളിൽ നിന്നുള്ളവരെ
ഘട്ടംഘട്ടമായി പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് “പ്രഫഷണൽ വെരിഫിക്കേഷൻ” സേവനം നടപ്പിലാക്കുന്നത്. ഏതെല്ലാം രാജ്യങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക എന്നോ, ഏതെല്ലാം തൊഴിൽ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ പുതിയ സേവനം പ്രാബല്യത്തിൽ വരിക എന്നോ ഇപ്പോൾ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

സൗദിയിലേക്ക് തൊഴിൽ വീസയിൽ വരുന്ന വിദേശികൾക്ക് ജോലി ചെയ്യാനാവശ്യമായ അക്കാദമിക് യോഗ്യത ഉണ്ടെന്ന് പരിശോധിക്കുകയും അത് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു ഡോക്യുമെൻ്റുകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജോലിചെയ്യാൻ ഉദ്ദേശിക്കുന്ന പ്രഫഷനനുരിച്ചുള്ള ലെവൽ, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് തുടങ്ങിയവയും പരിശോധിക്കും.

മതിയായ രേഖകളും മുൻ പരിചയവും ഉള്ളവരെ മാത്രമേ സൗദി തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ അനുവദിക്കുകയുളളൂ. നേരത്തെ ആരംഭിച്ച തൊഴിൽ നൈപുണ്യ പരീക്ഷയിൽ നിന്ന് വ്യത്യസ്തമായാണ് പ്രഫഷനൽ വെരിഫിക്കേഷൻ എന്ന ഈ പുതിയ സേവനം. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യ പരീക്ഷയിലേക്കും സൗദി കടന്നിരുന്നു. നൈപുണ്യ പരിശോധന ഇന്ത്യയില്‍ വച്ചു തന്നെ നടത്തുന്നതാണ് പദ്ധതി. അഞ്ച് തൊഴില്‍ മേഖലകളെയാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത്.

പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍/എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍, ഓട്ടോമൊബൈല്‍ ഇലക്ട്രീഷ്യന്‍ തുടങ്ങി അഞ്ച് തൊഴിലുകളാണ് ആദ്യഘട്ടത്തില്‍. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ നിന്നുള്ള തൊഴില്‍ വിസയ്ക്ക് അപേക്ഷ നല്‍കുന്നതിന് മുമ്പ് ഇന്ത്യക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ വൈദഗ്ധ്യവുമായി ബന്ധപ്പെട്ട എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഈ പരീക്ഷയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമേ സൗദി വിസ അനുവദിക്കുകയുള്ളൂ.

തൊഴിലാളികളുടെ പ്രത്യേക തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടുന്നതാണിത്. സൗദി തൊഴില്‍ വിപണിയിലേക്ക് യോഗ്യതയില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് തടയുകയെന്നതും നൈപുണ്യ പരിശോധനാ പ്രോഗ്രാമിന്റെ ലക്ഷ്യമാണ്. സൗദി തൊഴില്‍ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ കഴിവ് ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കോര്‍പ്പറേഷന്റെയും സഹകരണത്തോടെ 2021 മാര്‍ച്ചിലാണ് മന്ത്രാലയം സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (6 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (6 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (7 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (7 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (7 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (7 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (7 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (8 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (8 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (8 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (9 hours ago)

Malayali Vartha Recommends