Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

നിർത്താതെ മുഴങ്ങി ഫയര്‍ അലാറം, യുഎഇയിൽ ഇരുപതിലധികം നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം, എല്ലാം ഇട്ടെറിഞ്ഞ് ജീവന്‍ രക്ഷിക്കാൻ ഫ്ലാറ്റിന് പുറത്തേക്ക് നിലവിളിച്ചോടി താമസക്കാർ..!

26 SEPTEMBER 2023 12:18 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ ദുബൈയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സ്‌പോര്‍ട്‌സ് സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തമുണ്ടായത്. പ്രവാസികൾ ഉൾപ്പെടെ താമസിക്കുന്ന ഇരുപതിലധികം നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് വൻ അഗ്നിബാധയുണ്ടായത്. എല്ലാവരും ഉറങ്ങിക്കിടക്കെയാണ് ബഹുനില കെട്ടിടത്തിലേക്ക് തീ ആളിപ്പടർന്നത്. ബഹുനില ടവറിന്റെ ഒരുവശത്തുകൂടി തീ ആളിപ്പടരുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലും വീഡിയോകളിലും വ്യക്തമാണ്.

തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും രണ്ട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നും സിവില്‍ ഡിഫന്‍സ് വിശദീകരിച്ചു. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ഫയര്‍ അലാറം മുഴങ്ങി. ഇത് കേട്ട് താമസക്കാർ പരിഭ്രാന്തരായി. പിന്നെ ഒന്നും നോക്കാതെ എല്ലാം ഇട്ടെറിഞ്ഞ് ജീവന്‍ കൈയിലേന്തി ഇവർ ഫ്ലാറ്റിന് പുറത്തെക്ക് ഓടുകയായിരുന്നു. വന്‍ തീപിടുത്തമുണ്ടായെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് താമസക്കാര്‍ പറയുന്നു.

 

പുലര്‍ച്ചെ 3.30ന് കെട്ടിടത്തിലെ ഫയര്‍ അലാറം നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് ഉണര്‍ന്നതെന്ന് താമസക്കാരിലൊരാള്‍ പറഞ്ഞു.അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ബഹളം കേട്ടപ്പോള്‍ ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും വിളിച്ചുണര്‍ത്തി കോണിപ്പടിയിലേക്ക് കുതിച്ചു. ഫോണും താക്കോലും ഉള്ള ഒരു ബാഗ് മാത്രമാണെടുത്തത്. ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫയര്‍ അലാറം കേട്ട് ഉണര്‍ന്ന് തന്റെ 17ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനലിലൂടെ നോക്കിയപ്പോള്‍ തീ ആളിപ്പടരുന്നത് കണ്ടതായി മറ്റൊരു താമസക്കാരന്‍ ജിഹാദ് പറഞ്ഞു. ഒരുവശം മുഴുവന്‍ തീപിടിച്ചതിനാല്‍ ഞാന്‍ പുറത്തേക്ക് ഓടി എന്റെ അയല്‍ക്കാരനെ ഉണര്‍ത്തി. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഞങ്ങള്‍ രണ്ടുപേരും പാര്‍ക്കിങിന്റെ നാല് നിലകള്‍ ഉള്‍പ്പെടെ ആകെ 21 നിലകള്‍ ഓടിയിറങ്ങുകയായിരുന്നു- ജിഹാദ് പറഞ്ഞു.

അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ആറ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി രാവിലെ ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു.ഒഴിപ്പിക്കപ്പെട്ട താമസക്കാരില്‍ മിക്കവരും കുടുംബവുമൊന്നിച്ച് കാറിനുള്ളില്‍ മറ്റും കാത്തിരിക്കുകയാണ്. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ അകത്തേക്ക് കയറി രേഖകളെങ്കിലും വീണ്ടെടുക്കാന്‍ കഴിയുമോ എന്ന് നോക്കാന്‍ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ് താമസക്കാർ.

അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ആറ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. പുലര്‍ച്ചെ 5.23ന് തീ നിയന്ത്രണവിധേയമാക്കുകയും ഒരു മണിക്കൂറിന് ശേഷം പൂര്‍ണമായും അണയ്ക്കുകയും ചെയ്തു. ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അതിനുശേഷം സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്നും അഗ്‌നിശമനസേന അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍  (20 minutes ago)

അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ  (25 minutes ago)

ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം  (28 minutes ago)

പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്  (43 minutes ago)

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (1 hour ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (1 hour ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (2 hours ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (2 hours ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (2 hours ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (3 hours ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (10 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (10 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (11 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (12 hours ago)

Malayali Vartha Recommends