Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

22 വർഷത്തെ പ്രവാസ ജീവിതം, ജോലിസംബന്ധമായ കാരണങ്ങളാൽ‍ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിക്ക് നവയുഗം യാത്രയയപ്പ് നൽകി...!!

28 SEPTEMBER 2023 11:10 AM IST
മലയാളി വാര്‍ത്ത

രണ്ടു പതിറ്റാണ്ടു പിന്നിട്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും, അമാമ്ര യൂണിറ്റ് സെക്രട്ടറിയുമായ ശ്രീ കോശി തരകന് നവയുഗത്തിന്റെ വിവിധ കമ്മിറ്റികൾ യാത്രയയപ്പ് നൽകി.

കോബാർ നെസ്റ്റോ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കോശി തരകന് കൈമാറി. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ഷിബുകുമാർ, ബിനുകുഞ്ഞ്, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, ബിജു വർക്കി, ശരണ്യ ഷിബു, മഞ്ജു അശോക്, സംഗീത സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ വെച്ച് മേഖല സെക്രട്ടറി ഗോപകുമാർ കോശി തരകന് മേഖല കമ്മിറ്റിയുടെ ഉപഹാരം കൈമാറി. നവയുഗം നേതാക്കളായ നിസ്സാം കൊല്ലം, ജാബിർ മുഹമ്മദ്, കൃഷ്ണൻ പേരാമ്പ്ര, രാജൻ എന്നിവർ പങ്കെടുത്തു. നവയുഗം ദമ്മാം അമാമ്ര യൂണിറ്റ് കമ്മിറ്റി ഓഫിസിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് യൂണിറ്റ് സഹഭാരവാഹിയായ വേണുഗോപാൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം കോശി തരകന് കൈമാറി.

നവയുഗം നേതാക്കളായ സതീഷ്, ബാബു പാപ്പച്ചൻ, നിസാർ നേതാജിപുരം, സന്തോഷ് കുമാർ, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇരുപത്തിരണ്ടു വർഷം ദമ്മാമിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ നിറഞ്ഞു നിന്ന പ്രവാസ ജീവിതമായിരുന്നു കോശി തരകന്റേത്. കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശിയായ അദ്ദേഹം ജോലിസംബന്ധമായ കാരണങ്ങളാലാണ് പ്രവാസജീവിതം മതിയാക്കുന്നത്.

ദമ്മാമിലെ ഓർ ഇലക്ട്രിക്ക് കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുമ്പോഴും, നവയുഗം സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം വലിയൊരു സുഹൃത്ത് വലയത്തെയും നേടിയിരുന്നു.. കൊറോണ മഹാമാരിയുടെ സമയത്തു നവയുഗത്തിന്റെ ഹെൽപ്പ്‌ഡെസ്‌ക്ക് വഴി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് ....  (5 minutes ago)

റെഡ്ബുള്‍ താരം മാക്സ് വെസ്തപ്പന്‍ അസര്‍ബെയ്ജാന്‍ ഗ്രാന്‍ പ്രി ഫോര്‍മുല കാറോട്ടത്തില്‍ ...  (11 minutes ago)

ഭൂട്ടാൻ വഴി കടത്ത്, ദുൽഖറിന്റേയും പൃഥ്വിരാജിന്റേയും വീടുകളിൽ റെയ്ഡ്  (18 minutes ago)

അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡില്‍....  (20 minutes ago)

പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്...  (34 minutes ago)

841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി  (42 minutes ago)

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം  (1 hour ago)

ഒക്ടോബര്‍ 24 വരെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല  (1 hour ago)

സെന്‍സെക്സ് 240 പോയിന്റ് താഴ്ന്നു...  (1 hour ago)

പ്രിയ നടന് ആശംസകളുമായി ആരാധകരും സിനിമാലോകവും  (1 hour ago)

കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം  (1 hour ago)

പവന് 920 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഷെയ്ഖ് സുൽത്താൻ ഖാസിമി അന്തരിച്ചു മൂന്ന് ദിവസം ദുഃഖാചരണം കണ്ണീരോടെ രാജകുടുംബം  (2 hours ago)

പാറശാല എസ്.എച്ച്.ഒ പി.അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല...  (2 hours ago)

രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31വരെ നീണ്ടുനില്‍ക്കും.  (2 hours ago)

Malayali Vartha Recommends