Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...

ഒറ്റയടിക്ക് കിട്ടിയത് 8 കോടി, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം, ടിക്കറ്റെടുത്തത് ഒമ്പത് സുഹൃത്തുക്കള്‍ക്കും സഹോദരനുമൊപ്പം ചേർ‍ന്ന്...!!

28 SEPTEMBER 2023 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ

പ്രവാസികൾ പൊതുവേ ഭാഗ്യ പരീക്ഷണത്തിൽ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അബുദബി ബിഗ് ടിക്കറ്റ്, മഹ്സൂസ്, ദുബൈ ഡ്യൂട്ടി ഫ്രീ തുടങ്ങിയ നറുക്കെടുപ്പുകളിൽ ഭാഗ്യപരീക്ഷണം നടത്താറുണ്ട്. ഭാഗ്യപരീക്ഷണം നടത്തുന്ന പ്രവാസികളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടിവരികയാണ്. ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികൾക്കൊപ്പമാണ് ഭാഗ്യദേവതയെന്ന് തെളിയിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എത്യോപ്യക്കാരനും പ്രവാസി മലയാളിയും വിജയികളായി. രണ്ടുപേര്‍ക്കും 10 ലക്ഷം ഡോളര്‍ (എട്ട് കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിച്ചത്. 36കാരനായ ഷംസുദ്ദീന്‍ ചെരുവാറ്റന്റവിട ആണ് കോടികളുടെ സമ്മാനം നേടിയ മലയാളി. ദുബൈയിലെ ജബല്‍ അലിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍, ഒമ്പത് സുഹൃത്തുക്കള്‍ക്കും സഹോദരനുമൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഒരു വര്‍ഷത്തോളമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ് ഇവര്‍.

ഓരോ സീരീസ് നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരില്‍ ടിക്കറ്റ് വാങ്ങും. റെസ്റ്റോറന്റുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും പിആര്‍ഒ ആയി പ്രവര്‍ത്തിച്ച് വരുന്ന ഇദ്ദേഹത്തിന് മൂന്ന് മക്കളാണ് ഉള്ളത്. വിജയിയായ വിവരം അറിഞ്ഞപ്പോള്‍ ഷംസുദ്ദീന്‍ അമ്പരന്ന് പോയി. ഈ സമ്മാനം തങ്ങളെ വളരെയേറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ പ്രൊമോഷനില്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കുന്ന 216-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം.

എത്യോപ്യക്കാരനായ 48കാരന്‍ ടെക്ലിറ്റ് ടെസ്ഫായേ ആണ് മറ്റൊരു വിജയി. റാസര്‍ഖൈമ ഫ്രീ സോണില്‍ വ്യാപാര കമ്പനി നടത്തുകയാണ് ഇദ്ദേഹം. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന രണ്ടാമത്തെ എത്യോപ്യക്കാരനാണ് ഇദ്ദേഹം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോ വഴി പ്രവാസി ഇന്ത്യക്കാരിയായ സമൈറ ഗ്രോവറിന് ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി ലഭിച്ചു. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് മോട്ടോര്‍ ബൈക്കുകളും സമ്മാനമായി ലഭിച്ചു.

അതേസമയം അബുദബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളി ബസ് ഡ്രൈവർക്ക് രണ്ടാംതവണയും ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചു. 45 കാരമായ റിയാസിന് 22 ലക്ഷത്തിലേറെ രൂപ (ഒരു ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചിരിക്കുന്നത്. 15 സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായ റിയാസ് 2008 മുതൽ 15 സുഹൃത്തുക്കളോടൊപ്പം ഭാഗ്യപരീക്ഷണം നടത്തി വരുന്നു.

ഇൗ വർഷം നടന്ന നറുക്കെടുപ്പിൽ 22 ലക്ഷം രൂപ നേടിയിരുന്നു. കൂടാതെ, 2012ൽ 40,000 ദിർഹവും സമ്മാനം ലഭിച്ചു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും ഭാവി ജീവിതം മികച്ചതാക്കാൻ പണം ഉപയോഗിക്കാനാണ് തീരുമാനം. കൂടാതെ ഭാര്യയെയും മക്കളെയും രണ്ടു മാസത്തെ അവധിക്ക് അബുദാബിയിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.  (2 minutes ago)

അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണം  (11 minutes ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം  (1 hour ago)

അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

തൃശ്ശൂർ മാജിക് എഫ്‌സിയെ കീഴടക്കി കണ്ണൂർ  (1 hour ago)

തൊഴിൽ വിജയം, ധന ഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, ഭക്ഷണ സുഖം, കാര്യവിജയം, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി, ശത്രുഹാനി എന്നിവ ഇന്ന്  (2 hours ago)

ഇന്ന് നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു...  (2 hours ago)

ഭണ്ഡാരവരവായി ലഭിച്ചത് 6.53 കോടി  (2 hours ago)

പരമ്പര കരസ്ഥമാക്കി ഇന്ത്യ  (2 hours ago)

തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്...  (3 hours ago)

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (11 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (11 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (11 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (12 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News