ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം, പുതിയ സമയക്രമം ഇങ്ങനെ

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ പുതിയ മാറ്റം. 8 മണി മുതൽ വൈകിട്ട് നാല് മണിവരെയാണ് പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. കോണ്‍സുലാര്‍ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍സുലാര്‍ സേവനങ്ങളില്‍ രാവിലെ 8 മുതല്‍ 11 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഉച്ചയ്ക്ക് 2 മണി മുതല്‍ രേഖകള്‍ നല്‍കും. പാസ്പോര്‍ട്ട്, വിസ, പിസിസി ഉള്‍പ്പെടെയുള്ള രേഖകളുടെ വിതരണം ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.15 വരെയാകും. നിലവില്‍ രാവിലെ 9 മുതല്‍ 5.30 വരെയാണ് പ്രവര്‍ത്തന സമയം. ഒക്ടോബര്‍ ഒന്നുമുതല്‍ രാവിലെ 8 മണിക്ക് എംബസി പ്രവര്‍ത്തനം തുടങ്ങും.
https://www.facebook.com/Malayalivartha