നബിദിനം പ്രമാണിച്ച് തടവുകാർക്ക് മോചനം, 94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്...!!
നബിദിനം പ്രമാണിച്ച് ഒമാനിൽ തടവുകാർക്ക് മോചനം. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിൽ കഴിയുന്ന 94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്.
162 തടവുകാർ ഈ രാജകീയ ഉത്തരവിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രവാചകൻ മുഹമ്മദ് നബി യുടെ ജന്മവാർഷികത്തോടനുബന്ധിച്ചും തടവുകാരുടെ കുടുംബങ്ങളുടെ പരിഗണനയിലുമാണ് സുൽത്താന്റെ രാജകീയ മാപ്പ് എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha