Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

സമയപരിധി ഇന്നവസാനിക്കും..!! തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും ചേരാത്ത ജീവനക്കാർക്ക് അപേക്ഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം, പദ്ധതിയിൽ അം​ഗമാകാത്തവരെ കാത്തിരിക്കുന്നത് പിഴയും പെർമിറ്റ് റദ്ദാക്കലും

30 SEPTEMBER 2023 02:25 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാണ്. ഈ പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഇന്നവസാനിക്കും.നാളെ മുതൽ പദ്ധിയിൽ അംമാകാത്ത തൊഴിലാളികളെ കണ്ടെത്തി പിഴ ഈടാക്കി തുടങ്ങും. പിഴ മാത്രമല്ല പെർമിറ്റ് റദ്ദാക്കൽ നടപടിയും നേരിടേണ്ടതായി വരും. ഒരിക്കൽ പുതുക്കി നൽകിയ സമയപരിധി ആയതിനാൽ വീണ്ടും സമയം നീട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

പദ്ധതിയിൽ ഇനിയും ചേരാത്ത ജീവനക്കാർക്ക് അപേക്ഷിക്കാൻ ഇന്നത്തെ ദിവസം മാത്രമാണ് ശേഷിക്കുന്നത്. പദ്ധതിയുടെ ഭാഗമാകാത്തവർക്കും കൃത്യമായി പ്രീമിയം അടക്കാത്തവർക്കും പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ ലഭിക്കും. സമയപരിധിക്ക് മുമ്പ് പദ്ധതിയിൽ സൈൻ അപ്പ് ചെയ്യാത്ത ജീവനക്കാർക്ക് 400 ദിർഹം പിഴ ചുമത്തും.സബ്‌സ്‌ക്രൈബ് ചെയ്‌തതിന് ശേഷം നിശ്ചിത തീയതി മുതൽ മൂന്ന് മാസത്തിലധികം പ്രീമിയം അടയ്ക്കാത്ത ജീവനക്കാരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കും.

മറ്റുള്ളവരിൽ നിന്ന് പദ്ധതിയുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ വാങ്ങുന്നത് പിടിക്കപ്പെട്ടാൽ 20,000 ദിർഹം പിഴ ചുമത്തും.സ്കീമിൽ സൈൻ അപ്പ് ചെയ്യാത്ത ജീവനക്കാർക്ക് പിഴ നേരിടേണ്ടിവരുമെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. തൊഴിലുടമകളല്ല പ്രീമിയം അടക്കേണ്ടത്.മാനവ വിഭവശേഷി മന്ത്രാലയം പറയുന്നതനുസരിച്ച്, അടക്കാത്ത പിഴകൾ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നോ സേവനാനന്തര ആനുകൂല്യങ്ങളിൽ നിന്നോ കുറയ്ക്കും.

ഇൻഷുറൻസ് സ്കീമുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ പിഴകളും അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാർക്ക്, അവ ക്ലിയർ ചെയ്യുന്നതുവരെ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവദിക്കില്ല. നിക്ഷേപകർ, ബിസിനസ്സ് ഉടമകൾ, വീട്ടുജോലിക്കാർ, താൽക്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, പെൻഷൻ സ്വീകരിച്ച് പുതിയ തൊഴിലുടമയിൽ ചേർന്ന് വിരമിച്ചവർ എന്നിവർ പദ്ധതിയിൽ ചേരേണ്ടത് ഇല്ല.

ഇത്തരക്കാർ ഒഴികെയുള്ള എല്ലാ ഫെഡറൽ, പ്രൈവറ്റ് ജീവനക്കാരും സ്കീമിൽ രജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരാണ്, കൂടാതെ ലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യും. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്.

16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസിന് അർഹതയുള്ളൂ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍  (4 minutes ago)

അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ  (9 minutes ago)

ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം  (12 minutes ago)

പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്  (27 minutes ago)

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (1 hour ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (1 hour ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (2 hours ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (2 hours ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (2 hours ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (2 hours ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (10 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (10 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (10 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (11 hours ago)

Malayali Vartha Recommends