Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദുബൈയുടെ ആഡംബരത്തിന്റെ പുതിയ മേൽവിലാസം, പാം ജബൽ അലിയിലെ ആദ്യ പ്രോപ്പർട്ടികളുടെ വിൽപ്പന നടന്നത് മണിക്കൂറുകൾക്കുള്ളിൽ, ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആദ്യ സെറ്റ് റെസിഡൻഷ്യൽ വില്ലകൾ വിറ്റുതീർന്നു

05 OCTOBER 2023 02:17 PM IST
മലയാളി വാര്‍ത്ത

വികസന പ്രവർത്തനങ്ങളിൽ വൻ കുതിച്ചുച്ചാട്ടം നടത്തി കൊണ്ടിരിക്കുന്ന യുഎഇയുടെ മണ്ണിന് പൊന്നും വിലയാണ്. റെക്കോർഡ് തുകയ്ക്കാണ് രാജ്യത്ത് ഭുമിക്കച്ചവടം നടക്കുന്നത്. യുഎഇയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഭൂമി വില്‍പനയാണ് ഈ വർ‍ഷം ഏപ്രിലിൽ നടന്നതെങ്കിൽ ദുബൈയുടെ ആഡംബരത്തിന്റെ പുതിയ മേൽവിലാസമാകാൻ പോകുന്ന പാം ജബൽ അലിയിലെ ആദ്യ പ്രോപ്പർട്ടികളുടെ വിൽപ്പന നടന്നത് മണിക്കൂറുകൾക്കുള്ളിലാണ്.

ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മാസ്റ്റർ ഡെവലപ്പർ നഖീൽ പ്രോപ്പർട്ടീസ് സെപ്റ്റംബർ പകുതിയോടെയാണ് പ്രോപ്പർട്ടിയുടെ വിൽപന ആരംഭിച്ചത്. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആദ്യ സെറ്റ് റെസിഡൻഷ്യൽ വില്ലകൾ വിറ്റുതീർന്നു. ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് ഒക്‌ടോബർ 3 ലെ അപ്‌ഡേഷൻ പ്രകാരം, പാം ജബൽ അലിയുടെ രണ്ട് വാണിജ്യ ഭൂമികളുടെ വിൽപ്പനയാണ് നടന്നത്.

രണ്ട് ഭൂമിയും ‘ഫ്രണ്ട് എൻ’ ൽ ഉള്ള സ്ഥലങ്ങളാണ്. ആദ്യത്തെ പ്ലോട്ടിന് 685.11 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. ഒരു ചതുരശ്ര മീറ്ററിന് 28,431 ദിർഹമാണ് അടിസ്ഥാന വില. 19.478 മില്യൺ ദിർഹത്തിന് (44 കോടിയിലേറെ രൂപ) ഈ പ്ലോട്ടിന്റെ വിൽപന നടന്നു.1,216 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള രണ്ടാമത്തെ വാണിജ്യ പ്ലോട്ട് 30.328 മില്യൺ ദിർഹത്തിനാണ് (68 കോടിയോളം രൂപ) വിറ്റത്. ദുബൈയുടെ റിയൽ എസ്റ്റേറ്റ് വളർച്ചയിൽ ഒരു പ്രധാന നാഴികക്കല്ല് ആകാൻ പോകുന്ന പ്രദേശത്ത് 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും വരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം യുഎഇയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഭൂമി വില്‍പനയാണ് ഏപ്രിലിൽ നടന്നത് .യുഎഇയിലെ ജുമൈറ ദ്വീപിലെ പ്ലോട്ട് വില്പന നടത്തിയത് 125 ദശലക്ഷം ദിര്‍ഹമെന്ന റെക്കാര്‍ഡ് വിലക്കാണ്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി വില്‍പനയാണ് ജുമൈറ ദ്വീപിലെ 24,500 ചതുരശ്ര അടി ഭൂമി വില്‍പനയിലൂടെ നടന്നത്. 36.5 ദശലക്ഷം ദിര്‍ഹത്തിനാണ് രണ്ടുവര്‍ഷം മുമ്പ് വില്‍പനക്കാരന്‍ സ്ഥലം വാങ്ങിയത്.

വില്‍പനയിലൂടെ 88.5 ദശലക്ഷം ദിര്‍ഹത്തിന്റെ റെക്കാര്‍ഡ് ലാഭമാണ് സ്വന്തമാക്കിയത്.നേരത്തെ രാജ്യത്ത് 91ദലക്ഷം ദിര്‍ഹത്തിനാണ് ഭൂമി വില്‍പന നടന്നതാണ് ഏറ്റവും ഉയര്‍ന്ന തുക. ആഡംബര അപ്പാര്‍ട്ട്മെന്റോ, പെന്റ് ഹൗസോ ഉള്‍പ്പെടുന്ന ഭൂമിയല്ല.

ഇത്രയും ഉയര്‍ന്ന വിലക്ക് വില്‍പന നടത്തിയത്. വെറും ലാന്റ് പ്ലോട്ട് ഇത്രയും ഉയര്‍ന്ന തുകക്ക് വില്‍പന നടത്തിയത്. ജുമൈറ ദ്വീപിലെ പ്ലോട്ടുകളുടെ വില കഴിഞ്ഞ വര്‍ഷങ്ങളിലായി കുതിച്ചുയരുകയാണ്. പ്രദേശത്ത് ഭൂമിയുടെ വില മൂന്നിരട്ടിവരെ വര്‍ധിച്ചതായാണ് ചൂണ്ടിക്കാണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (6 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (6 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (6 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (6 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (6 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (6 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (6 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (6 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (7 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (8 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (8 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (8 hours ago)

Malayali Vartha Recommends