Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ഞെട്ടിച്ച് ദുബൈ...!!! 157 മീറ്റർ ഉയരത്തിൽ ഒരുക്കിയത് ഗിന്നസ് വേൾഡ് റെക്കോർഡ്, ഏറ്റവും ഉയരമുള്ള റണ്ണിങ് ട്രാക്ക് ഒരുക്കിയെന്ന റെക്കോർഡ് സ്വന്തമാക്കി ദുബൈ

20 OCTOBER 2023 04:46 PM IST
മലയാളി വാര്‍ത്ത

നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയ വിസ്മയ നഗരമാണ് ദുബൈ. ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതികളിലൂടേയും മറ്റും ആളുകളെ അമ്പരപ്പിക്കുകയാണ് ഈ നഗരം. റെക്കോർഡുകൾ വാരിക്കൂട്ടുന്ന ദുബൈ ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും ഉയരമുള്ള റണ്ണിങ് ട്രാക്ക് ഒരുക്കിയെന്ന റെക്കോർഡ് ആണ് ഇതിലൂടെ ദുബായ്ക്ക് കിട്ടിയിരിക്കുന്നത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ 157 മീറ്റർ ഉയരത്തിൽ 335 മീറ്റർ നീളത്തിലുള്ള സ്കൈ ട്രാക്കിൽ ഓടാനും നടക്കാനും ഉള്ള സൗകര്യം ഉണ്ട്.

ആഡംബര താമസ കെട്ടിടത്തിന്റെ മേർക്കൂരയാണ് റണ്ണിങ് ട്രാക്ക് ഒരുക്കാൻ വേണ്ടി ഇവർ തെരഞ്ഞെടുത്ത സ്ഥലം. ഇതിന്റെ മുകളിൽ നിന്നാൽ ബുർജ് ഖലീഫ, ദുബായ് ഫ്രെയിം, ഷെയ്ഖ് സായിദ് റോഡ്, സബീൽ പാർക്ക്, അറേബ്യൻ ഗൾഫ്, ഓൾഡ് ദുബായ്, എന്നിവയെല്ലാം കാണാൻ സാധിക്കും.റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ വാസൽ ആണ് ഈ സംഭവം ഒരുക്കിയത്.

ശാരീരിക ക്ഷമത കൈവരിച്ച് ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് കമ്പനിയായ വാസൽ അറിയിച്ചു. ദുബായിക്ക് മറ്റൊരു ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം നേടാനായതിൽ സന്തോഷമുണ്ടെന്ന് വാസൽ സിഇഒ ഹെഷാം അൽ ഖാസിം പറഞ്ഞു.

ഫിറ്റ്നസ് ചലഞ്ച് ഉൾപ്പടെയുള്ള പരിപാടികൾ ദുബായ് സംഘിടിപ്പിച്ചിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള പരിപാടികൾ ദുബായ് സംഘടിപ്പിച്ചിരുന്നത്. പരിപാടി വലിയ വിജയമായിരുന്നു. ഇതിൻ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതിയുമായി തങ്ങൾ മുന്നോട്ടുവന്നതെന്ന് വാസൽ സിഇഒ ഹെഷാം അൽ ഖാസിം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (28 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends