Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഓടിക്കാം, സൗദിയിലേക്ക് തൊഴിൽ തേടിപ്പോകുന്ന പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം

22 OCTOBER 2023 04:27 PM IST
മലയാളി വാര്‍ത്ത

സൗദിയിലേക്ക് തൊഴിൽ തേടിപ്പോകുന്ന പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം. സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ ഇനി വാഹനം ഒടിക്കാം. പക്ഷേ ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് മാത്രമാണ് ഇതിനുള്ള അവസരം ലഭിക്കുക. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ സാധിക്കും. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ തീരുമാനപ്രകാരം സൗദിയിൽ വാഹനമോടുന്നതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിംഗ് ലൈസൻസ് ട്രാൻസിലേറ്റ് ചെയ്ത് കൂടെ കരുതണം. കൂടാതെ ഡ്രൈവർ വിസയിൽ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസൻസ് ആയിരിക്കണം ഉണ്ടാകേണ്ടതെന്നും വ്യവസ്ഥയുണ്ട്. വിദേശത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങളും ഓടിക്കാം.

അതുപോലെ ഇനി രാജ്യത്തേക്ക് സന്ദർശക വിസയിൽ എത്തുന്നവർക്കും സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാനുള്ള അവസരവും സൗദി ഒരുക്കിയിട്ടുണ്ട്. സന്ദർശന വിസയിൽ എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ തീരുമാനം. സൗദി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സന്ദർശക വിസയിൽ എത്തുന്നവർക്ക് ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാമാണ് അനുമതി.

അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസോ വിദേശ ലൈസൻസോ കൈവശമുള്ള സന്ദർശകർക്ക് സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിന് തടസമില്ലെന്നാണ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ ലൈസൻസ് കാലവധി തീരുന്ന തീയതിവരെയോ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വിദേശ സന്ദർശകരെ കൂടുതലായി രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി നടപ്പാക്കുന്നത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി സബ്മിറ്റിൽ ചർച്ചയായി മാറിയിരുന്നു. നിയോം പോലുള്ള വന്‍കിട പദ്ധതികളുടെ നിർമ്മാണം അതിവേഗം പുരോമിച്ചുകൊണ്ടിരിക്കുകയാണ്. മറാഫി എന്ന പേരിൽ ജിദ്ദയില്‍ ഒരു വിസ്മയനഗരം, കിങ്ഡം ടവറിന്റെ നിർമ്മാനം പുനരാരംഭിച്ചത് എല്ലാം സൗദിയുടെ സൗദി ടൂറിസം മേഖലയ്ക്ക് ഭാവിയിൽ ഒരു മുതൽക്കൂട്ടാകുമെന്നതിൽ ഒരരു സംശയവും വേണ്ട.

1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. ഇതുപോലെ പുതിയ പുതിയ അത്ഭുതങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാനാണ് സൗദിയുടെ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (5 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (5 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (5 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (5 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (5 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (7 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (7 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (7 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (7 hours ago)

Malayali Vartha Recommends