Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിസിറ്റ് വിസക്കാർ ധൈര്യമായി സൗദിയിലേക്ക് കയറിപ്പോന്നോളീ..., എല്ലാവിധ വിസിറ്റ് വിസകളും ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ്

24 OCTOBER 2023 02:21 PM IST
മലയാളി വാര്‍ത്ത

സൗദിയിലേക്ക് വരുന്നവരെ ഇരുകൈയ്യും നീട്ടിയാണ് അധികൃതർ സ്വീകരിക്കുന്നത്. രാജ്യത്തേക്ക് ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വിസിറ്റ് വിസക്കാർക്ക് കൂടുതൽ ഇളവുകളാണ് അധികൃകർ മുന്നോട്ടുവയ്ക്കുന്നത്. ജോലി തേടിയെത്തുന്നവരും കുടുബാംങ്ങളെ സന്ദർശിക്കാനായും, അതുപോലെ തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുമാണ് എത്തുന്നത്. ഇപ്പോൾ രാജ്യത്ത് വിസിറ്റ് വിസയിൽ തുടരുന്നവർക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

180 ദിവസം വരെ അതായത് ആറുമാസം വരെ രാജ്യത്തിന് പുറത്തുപോകാതെയും ജവാസാത്ത് ഓഫിസ് സന്ദര്‍ശിക്കാതെയും എല്ലാവിധ സന്ദര്‍ശക വിസകളും ഓണ്‍ലൈനില്‍ പുതുക്കാമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സിംഗിള്‍ എന്‍ട്രിയും മള്‍ട്ടിപ്ള്‍ എന്‍ട്രിയും ആറു മാസം വരെ ഓണ്‍ലൈനില്‍ പുതുക്കാന്‍ ഇനി മുതല്‍ സാധിക്കും. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശക വിസകളെല്ലാം അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴി പുതുക്കാവുന്നതാണ്.പുതുക്കുന്നതിനുള്ള ഫീസ് ഘടനയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ എല്ലാ മാസവും പുതുക്കേണ്ടതുണ്ട്.100 റിയാലാണ് ഇതിനുള്ള ഫീസ്. വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് ഇത് സംബന്ധിച്ച് ജവാസാത്തില്‍ നിന്ന് സന്ദേശമെത്തും. ഇതിന് ശേഷം കാലാവധി തീരുന്നതിന് മുമ്പ് പുതുക്കുകയാണ് വേണ്ടത്. പുതുക്കാന്‍ സന്ദര്‍ശകന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. മള്‍ട്ടിപ്ള്‍ എന്‍ട്രി ഓരോ 90 ദിവസത്തിനുള്ളിലുമാണ് പുതുക്കേണ്ടത്. ഈ വിസ പുതുക്കാന്‍ മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.

180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. നേരത്തെ ഓരോ 90 ദിവസം അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു. ഇനി ഇത് 180 ദിവസത്തിന് ശേഷം മാത്രം മതിയാവും. ചില സമയങ്ങളില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ലെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് അബ്ഷിര്‍ ഇന്‍ഡിവിജ്വല്‍, അബ്ഷിര്‍ ബിസിനസ് ഓപ്ഷനിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കാം. അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഓണ്‍ലൈനായി പുതുക്കിനല്‍കാന്‍ സാധിക്കാത്തപക്ഷം ഇതുസംബന്ധിച്ച് അപേക്ഷകനെ മെസ്സേജ് വഴി ജവാസാത്ത് അറിയിക്കും. മുഖീം ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയും വിസിറ്റ് വിസ പുതുക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (33 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (37 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

Malayali Vartha Recommends