കുവൈത്തിൽ മഴയ്ക്കും കാറ്റിനും സാധ്യത, വരും ദിവസങ്ങളില്‍ മുന്നറിയിപ്പ്

കുവൈത്തിൽ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം വടക്കുകിഴക്കൻ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. ആഫ്രിക്കൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സാന്നിധ്യം മൂലം ഇടിയോട് കൂടി മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ താരതമ്യേന സുസ്ഥിരമായ കാലാവസ്ഥയായിരിക്കും. ശനിയാഴ്ച വീണ്ടും ആകാശം മേഘാവൃതം ആവുകയും ഞായറാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകൽ താപനില ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും 34 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാകും പകൽ സമയത്ത് താപനിലയെന്നും മുഹമ്മദ് കരം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha