യുഎഇയിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ, വിവിധ എമിറേറ്റുകളിൽ ഇന്നലെ ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു..!

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. ഹത്ത, അബുദാബി അൽ ദഫ്ര മേഖല, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഷാർജയിലെ അൽ സെയൂഹ് എന്നിവിടങ്ങളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും ആലിപ്പഴവർഷവുമുണ്ടായി. അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ, ഓറഞ്ച് ജാഗ്രത അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു.
യുഎഇയുടെ കിഴക്കൻ തീരത്ത് കനത്തമഴ ലഭിച്ചതിനെ തുടർന്ന് ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ ആണ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കീഴക്കൻ തീരമാകെ യെല്ലോ അലേർട്ടിലാണ്. താഴ്‌വരകൾ ഉൾപ്പടെ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ പോകരുതെന്നും മലവെള്ളപാച്ചിൽ ശക്തമാവും എന്നതിനാൽ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുപോലെ വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പുണ്ട്
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ പോകരുതെന്നും വാഹനങ്ങൾ നിർത്തിയിടരുതെന്നുമാണ് നിർദേശം. കൂടാതെ ഇലക്ട്രിക് സൈൻ ബോർഡുകളിലെ വേഗപരിധി മാറ്റങ്ങൾ ക്യത്യമായി പാലിക്കണമെന്ന് അബൂദബി പൊലീസും ആവശ്യപ്പെട്ടു.
അതേസമയം യെമനിൽ കരതൊട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ ഒമാനിൽ ഇനി രണ്ട് ദിവസത്തേക്ക് കൂടി കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്. പുതിയതായി രൂപപ്പെട്ട ന്യൂനമർദ്ദം വരും ദിവസങ്ങളിൽ കാലാവസ്ഥയെ ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 26 മുതൽ 28 വരെ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha