Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം


മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു...


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു

29 OCTOBER 2023 08:42 AM IST
മലയാളി വാര്‍ത്ത

യുഎഇയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അബുദാബി നജ്ദാ സ്ട്രീറ്റിലെ അല്‍ അബീര്‍ ആശുപത്രിയില്‍ നഴ്‌സിങ് മാനേജരായ തിരുവനന്തപുരം വര്‍ക്കല സ്വദേശി ഷമീര്‍ അബ്ദുല്‍ റഹീം (36) ആണ് ആണ് മരിച്ചത്. താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫസീലയാണ് ഭാര്യ. അയിത അംറിന്‍, മിന്‍ഹാ അംറിന്‍ എന്നിവര്‍ മക്കളാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വര്‍ക്കലയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതിനായി ആശുപത്രി അധികൃതരും സുഹൃത്തുക്കളും ശ്രമംതുടങ്ങിയിട്ടുണ്ട്.

അതേസമയം സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്‍ ജാഫര്‍ ആണ് മരിച്ചത്. 48 വയസായിരുന്നു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരു പാക്കിസ്ഥാന്‍ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജാഫര്‍ സഹപ്രവര്‍ത്തകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് കാറുമായി പോകുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അല്‍ബാഹ-ഹഖീഖ് റോഡിലായിരുന്നു അപകടം. ജാഫര്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. ജാഫറിന്റെ മൃതദേഹം ഹഖീഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അല്‍ ബാഹയിലെ ഷാമഖ് ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്യുകയായിരുന്നു ജാഫർ.

25 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ജാഫറിന്റെ ഭാര്യ ഷമീറയും അഞ്ച് വയസുള്ള ഇളയ മകളും ഫാമിലി വിസിറ്റ് വിസയില്‍ അല്‍ബാഹയിലുണ്ട്. മക്കള്‍: മുഹ്‌സിന്‍ ജാഫര്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), മിന്‍ഹാജ്, മിന്‍സ ഫാത്തിമ എന്നിവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദര്‍ഷിത കൊണ്ട് പോയ 30 പവനും മുക്കുപണ്ടം 4 മിനിട്ടിൽ മുറിയിൽ സംഭവിച്ചത്,വമ്പൻ ട്വിസ്റ്റ്  (11 minutes ago)

ഇന്ത്യന്‍ യുവതി  (2 hours ago)

പഴക്കമുള്ള ഒരു ലോകം  (2 hours ago)

ട്രംപിന്റെ പുതിയ സന്ദേശം  (2 hours ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (2 hours ago)

നെതന്യാഹു  (2 hours ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (2 hours ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (3 hours ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (3 hours ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (3 hours ago)

പുരോഗമിക്കുന്നു  (3 hours ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (3 hours ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (3 hours ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (3 hours ago)

മൃഗാവകാശ പ്രവർത്തകർ  (4 hours ago)

Malayali Vartha Recommends