സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദിയിൽ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ ഹൈസ്കൂളിന് സമീപം ചെമ്പന്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് സൈഫുദ്ദീന് (27) ആണ് ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ മരിച്ചത്. സൈഫുദ്ദീന് ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ താരം കൂടിയായിരുന്നു.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. നടപടിക്രമങ്ങള്‍ക്ക് ജിദ്ദ വെല്‍ഫെയര്‍ വിംഗ് നേതാവ് മുഹമ്മദ് കുട്ടി വള്ളുവങ്ങാട് നേതൃത്വം നല്കിവരുന്നു. മാതാവ്: കുഞ്ഞീവി വെള്ളപ്പുള്ളി. സഹോദരങ്ങള്‍: ബഷീര്‍, മന്‍സൂര്‍, റൈഹാനത്ത്, അബ്ദുല്‍ ഷുക്കൂര്‍, സെലീന, മുജീബ് റഹ്മാന്, നുസ്രത്ത് അലി.
https://www.facebook.com/Malayalivartha