ഒമാനിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു

ഒമാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവാക്കുന്നത് സ്വദേശി രാജേന്ദ്രന്‍ കുട്ടന്‍ പിള്ളയാണ് ഒമാനിലെ സോഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 55 വയസായിരുന്നു. പരേതനായ കുട്ടന്‍ പിള്ള- ഓമന ദമ്പതികളുടെ മകനാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാജേന്ദ്രന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിതാവ്: , ഭാര്യ: വീണ രാജന്‍.
അതേസമയം സൗദിയിൽ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ ഹൈസ്‌കൂളിന് സമീപം ചെമ്പന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സൈഫുദ്ദീന്‍ (27) ആണ് ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ മരിച്ചത്. സൈഫുദ്ദീന്‍ ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരം കൂടിയായിരുന്നു.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. നടപടിക്രമങ്ങള്‍ക്ക് ജിദ്ദ വെല്‍ഫെയര്‍ വിംഗ് നേതാവ് മുഹമ്മദ് കുട്ടി വള്ളുവങ്ങാട് നേതൃത്വം നല്‍കിവരുന്നു. മാതാവ്: കുഞ്ഞീവി വെള്ളപ്പുള്ളി. സഹോദരങ്ങള്‍: ബഷീര്‍, മന്‍സൂര്‍, റൈഹാനത്ത്, അബ്ദുല്‍ ഷുക്കൂര്‍, സെലീന, മുജീബ് റഹ്മാന്‍, നുസ്രത്ത് അലി.
https://www.facebook.com/Malayalivartha