Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസിക്ക് 28 ലക്ഷം രൂപ സമ്മാനം, വന്‍ തുക സമ്മാനം സ്വന്തമാക്കിയത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി

30 OCTOBER 2023 04:26 PM IST
മലയാളി വാര്‍ത്ത

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍, മഹ്സൂസ്, അബുദാബി ബിഗ് ടിക്കറ്റിലുമൊക്കെ നിരവധി പ്രവാസികളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഇപ്പോൾ പ്രവാസി മലയാളികൾക്കൊപ്പമാണ് ഭാഗ്യദേവത. കാരണം അടുത്തിടെയായി നടക്കുന്ന ഇത്തരം നറുക്കെടുപ്പുകളിൽ വൻ തുകകൾ സമ്മാനമായി ലഭിക്കുന്നതും പ്രവാസികൾക്കാണ്. ഇപ്പോൾ യുഎഇയിലെ എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 125,000 ദിര്‍ഹം (28,38,743 രൂപ) സമ്മാനമായി ലഭിച്ചിരിക്കുന്നത്.

സൗദി അറേബ്യയിലെ ദമാമില്‍ താമസിക്കുന്ന മലയാളിയായ ജാക്‌സണ്‍ ജോസഫിനാണ് വന്‍ തുക സമ്മാനം സ്വന്തമാക്കിയത്. ലോജിസ്റ്റിക് മേഖലയിലാണ് ജാക്‌സണ്‍ ജോസഫ് ജോലി ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് എമിറേറ്റ്‌സ് ഡ്രോ മെഗാ-7 പ്രൈസ് ലഭിച്ചത്. ഒറ്റനമ്പറിന് ഇദ്ദേഹത്തിന് 100 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നഷ്ടമാവുകയും ചെയ്തു.

സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന കാര്യത്തില്‍ മറ്റൊന്നും ആലോചിക്കാനില്ലെന്ന് ജാക്‌സണ്‍ പറയുന്നു. വിജയവാര്‍ത്ത ഭാര്യയുമായി പങ്കിടാന്‍ വിളിച്ചപ്പോള്‍ അവര്‍ ഇന്ത്യയുടെ ക്രിക്കറ്റ് മല്‍സരം ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും അവളുടെ കണ്ണില്‍ ഇത് ഇരട്ട വിജയങ്ങളുടെ ദിവസമായിരുന്നുവെന്നും അദ്ദേഹം എമിറേറ്റ്‌സ് ഡ്രോ സംഘാടകരോട് പറഞ്ഞു.

ഫോണ്‍ വിളിച്ചപ്പോള്‍, അവളുടെ ചിന്തകള്‍ ക്രിക്കറ്റ് പിച്ചില്‍ എവിടെയോ ആയിരുന്നു.കടുത്ത ക്രിക്കറ്റ് ആരാധികയായ ഭാര്യയെ സംബന്ധിച്ചിടത്തോളം എന്റെ വിജയവും ഇന്ത്യയുടെ കളിയും ഒരേ ആവേശകരമായ തലത്തിലായിരുന്നുവെന്നും ജാക്ണ്‍ പറഞ്ഞു.

അതേസമയം ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ 438ാമത് നറുക്കെടുപ്പിൽ ഒരു മലയാളിയാണ് എട്ട് കോടി രൂപ സ്വന്തമാക്കിയത്. ദുബായില്‍ ജോലി ചെയ്തുവരുന്ന നമശിവായം ഹരിഹരന്‍ ആണ് 10 ലക്ഷം ഡോളര്‍ (8,31,70,050 രൂപ) ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. ഒക്‌ടോബര്‍ 25ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ 438ാമത് നറുക്കെടുപ്പിലാണ് 40 കാരനായ ഹരിഹരനെ ഭാഗ്യം തേടിയെത്തിയത്. 2890 നമ്പര്‍ ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്.

26 വര്‍ഷമായി യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം സെര്‍കോ എന്ന സ്വകാര്യ കമ്പനിയില്‍ സീനിയര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹരിഹരന്‍ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കുവയ്ക്കും. വലിയ തുക സമ്മാനം നേടിയതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണെന്നും ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1999ല്‍ മില്ലേനിയം മില്യണയര്‍ ഷോ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 218ാമത്തെ ഇന്ത്യക്കാരനാണ് ഹരിഹരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (9 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (21 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (29 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (34 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends