Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

നടുറോഡിൽ യുഎഇ പോലീസിന് മുന്നിൽ അഭ്യാസ പ്രകടനം, ഇരുപതുകാരനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുത്ത് 11 ലക്ഷം രൂപ പിഴ ചുമത്തി

30 OCTOBER 2023 04:47 PM IST
മലയാളി വാര്‍ത്ത

ഏതൊരു നിയമം കൊണ്ടുവന്നാൽ അത് അനുസരിക്കാൻ അവിടുത്തെ സ്വദേശികൾ മാത്രമല്ല പ്രവാസികളും ബാധ്യസ്ഥരാണ്. ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന യുഎഇയിൽ ഇത് ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് ചുമത്തുന്നത്. അതിൽ ഒരു വിട്ടുവീഴ്ച്ചയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ഇപ്പോൾ യുഎഇ പോലീസിന് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ ഇരുപതുകാരനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുത്ത് 11 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പോലീസ് പട്രോളിങ് സംഘത്തിന് മുമ്പില്‍ വച്ച് പ്രതി വാഹനാഭ്യാസം നടത്തുന്നതിന്റെ വീഡിയോ റാസല്‍ ഖൈമ പോലീസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. അപകടകരമായി വാഹനമോടിച്ചതിനു പുറമേ രാജ്യത്തെ പോലീസ് സേനയോടും ട്രാഫിക് നിയമങ്ങളോടും അനാദരവ് കാണിക്കുന്ന നടപടിയാണ് പ്രതിയില്‍ നിന്ന് ഉണ്ടായത്.

റാസല്‍ഖൈമ പോലീസ് അന്വേഷണം നടത്തി ഡ്രൈവറെ തിരിച്ചറിയുകയും പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതി നിലവില്‍ നിയമനടപടി നേരിടുകയാണെന്നും റാസല്‍ഖൈമ പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അനാദരിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമലംഘനമാണെന്ന് റാസല്‍ഖൈമ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ ബഹാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം നേരത്തെ ദുബൈയിൽ മോട്ടോർ ബൈക്കിൽ അപകടമുണ്ടാക്കുംവിധം അഭ്യാസം പ്രക‌ടനം നടത്തിയ മൂന്ന് യുവതികളുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലയാതോടെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ബൈക്കിന് മുകളിൽ കയറിനിന്നും ഹാൻഡിൽ ഉപയോഗിക്കാതെയുമൊക്കെയുള്ള ഈ അഭ്യാസപ്രകടനമാണ് യുവതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് എല്ലാവരെയും തേടിപിടിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയാതിരിക്കാൻ സഹായിക്കുമെന്ന് കരുതി ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഒടിച്ചിരുന്നെങ്കിലും പൊലീസ് മൂവരെയും കണ്ടെത്തുകയായിരുന്നു.

അറസ്റ്റിലായ യുവതികളെ ചോദ്യം ചെയ്യുകയും അപകടകരമാംവിധം വാഹനമോടിച്ചതായി സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ വാഹനമോടിക്കുന്നത് ഉൾപ്പെടെ ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് കേസെടുത്തത്. 2,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തി. ഒപ്പം മോട്ടോർ സൈക്കിളുകൾ രണ്ട് മാസത്തേക്ക് പൊലിസ് കണ്ടുകെട്ടുകയും ചെയ്തു. യുഎഇ ട്രാഫിക് നിയമമനുസരിച്ച് പിടിച്ചെടുത്ത വാഹനം വീണ്ടെടുക്കുന്നതിന് ഏകദേശം 50,000 ദിർഹം ചെലവ് വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (2 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (6 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (6 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (6 hours ago)

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!  (6 hours ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (6 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (7 hours ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (7 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (8 hours ago)

Malayali Vartha Recommends