ഉംറ നിർവഹിക്കാനായി കുടുംബത്തോടൊപ്പമെത്തി, നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയതും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടി മരിച്ചു

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി പെൺകുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീഖിന്‍റെ മകൾ നജാ ഫാത്തിമ (17) ആണ് മരിച്ചത്. ഒരു മാസം മുമ്പ് മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഉംറയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.
ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വൈകാതെ മരണം സംഭവിച്ചു. മാതാവ്: സുമയ്യാ ബീവി. സഹോദരങ്ങൾ: മുഹമ്മദ് സബീഹ് , ആദിൽ ഹസ്സൻ, നിദാ ആയിഷ. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.
https://www.facebook.com/Malayalivartha