യുഎഇയിൽ കാറിന് തീപിടിച്ച് മലയാളി മരിച്ചു, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

യുഎഇയിൽ കാറിന് തീപിടിച്ച് മലയാളി വെന്തുമരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. 41വയസായിരുന്നു. ജിമ്മി സഞ്ചരിച്ച കാർ റോഡരികിൽ തീപിടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ നിന്ന് ജിമ്മിയുടെ മൃതദേഹം കണ്ടെത്തിയത്. അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന ഇദ്ദേഹം ദുബായിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഇദ്ദേഹം എങ്ങോട്ടേക്കാണ് പോയതെന്നോ കാറിന് തീപിടിക്കാനുണ്ടായ കാരണത്ത കുറിച്ചോ ഇതേവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മഞ്ഞപ്ര മേലേപിടികയിൽ ചാണ്ടി ജോർജിന്റെയും ലീലാമ്മ ജോർജിന്റെയും മകനാണ് ജിമ്മി. ദീപ്തി തോമസ് ആണ് ഭാര്യ. ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha