Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

യുഎഇയിൽ ഡെലിവറി റൈഡര്‍മാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു, 40 ഓളം എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ നിർമ്മിക്കും, പുതിയ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കുമ്പോഴും യാത്രയിലെ ഇടവേളകളിലും വിശ്രമകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം

07 NOVEMBER 2023 12:55 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ സ്വദേശികൾക്കായി പല പ്രഖ്യാപനങ്ങളും അധികൃതർ നടത്തുമ്പോൾ പ്രവാസികളുടെ ക്ഷേമത്തിനായും പല നിയമങ്ങളും കൊണ്ടുവരാറുണ്ട്. മാന്യമായുള്ള വേതനം, തൊഴിലിടങ്ങളിൽ സുരക്ഷ എന്നിവ ഉറപ്പാക്കുന്നു. ഇമറാത്തികൾക്ക് കിട്ടുന്ന അത്ര ആനുകൂല്യങ്ങൾ കിട്ടില്ലെങ്കിലും മികച്ച രീതിയിൽ തന്നെയാണ് പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങളും നടത്തുന്നത്. അതിനാൽ തന്നെ യുഎഇയിൽ ജോലി ചെയ്യാൻ പ്രവാസികൾ വളരെയധികം താൽപ്പര്യമാണ്.

ഇപ്പോൾ പ്രവാസികൾക്കായി 40 ഓളം എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഡെലിവറി റൈഡര്‍മാര്‍ക്കാണ് വിശ്രമകേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണം ആര്‍ടിഎ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍ ബര്‍ഷയിലാണ് ഇവ രണ്ടും നിര്‍മിച്ചത്. ബാക്കിയുള്ളവ മൂന്ന് ഘട്ടങ്ങളിലായി നിര്‍മിക്കാനാണ് പദ്ധതി. എല്ലാ വിശ്രമകേന്ദ്രങ്ങളും 2024 ജൂലൈയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കടുത്ത വെയിലില്‍ പോലും ഉത്തവാദിത്വത്തോടെ ജോലി ചെയ്യുന്ന ഡെലിവറി റൈഡര്‍മാരെ നിരത്തുകളിൽ നമ്മൾക്ക് കാണാൻ സാധിക്കും. അവർക്ക് പുതിയ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കുമ്പോഴും യാത്രയിലെ ഇടവേളകളിലും വിശ്രമകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം. ഡെലിവെറൂ, നൂണ്‍, തലാബത്ത്, മറ്റ് കമ്പനികള്‍ എന്നിവയുടെ ആയിരക്കണക്കിന് ഡെലിവറി റൈഡര്‍മാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസവും ജോലി ചെയ്യുന്നുണ്ട്.

ഫുഡ് ആന്റ് ബീവറേജസ് ഉത്പന്നങ്ങളാണ് കൂടുതലായി വിതരണം ചെയ്യുന്നത്. ഡെലിവറി ചെയ്യാനുള്ള ഓര്‍ഡര്‍ ഇല്ലാത്തപ്പോള്‍ ബൈക്ക് റൈഡര്‍മാര്‍ക്ക് ശരിയായി വിശ്രമിക്കാന്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താനാവും.റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യാണ് പദ്ധതിയുമായി രംഗത്തെത്തിയത്.

ഏതൊക്കെ സ്ഥലങ്ങളിലാണ് വിശ്രമകേന്ദ്രങ്ങള്‍ ആവശ്യമായിട്ടുള്ളതെന്ന് കണ്ടെത്താന്‍ ആര്‍ടിഎ പഠനം നടത്തിയിരുന്നു. അല്‍ ഖൂസ്, അല്‍ കരാമ, അല്‍ സത്വ, അറേബ്യന്‍ റാഞ്ചെസ്, ഇന്റര്‍നാഷണല്‍ സിറ്റി, ബിസിനസ് ബേ, അല്‍ ജദ്ദാഫ്, മിര്‍ദിഫ് എന്നിവയിലും എമിറേറ്റിലെ മറ്റ് ജില്ലകളിലും നിരവധി വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ കടുത്ത വെയിലില്‍ പുറത്ത് ജോലി ചെയ്യുന്നവരെ 'കൂളായി' ജോലിചെയ്യാന്‍ സഹായിക്കുകയാണ് പുതിയ പദ്ധതിലൂടെ ആര്‍ടിഎ. സുഖപ്രദമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിന് വഴി ഡെലിവറി റൈഡര്‍മാരുടെ ജോലി കുറച്ചുകൂടി ആയാസരഹിതമാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സന്തോഷം വര്‍ധിക്കാനും സഹായിക്കും. ഇതോടൊപ്പം ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും കഴിയമെന്ന് ആര്‍ടിഎ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (6 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends