ലക്ഷങ്ങൾ സമ്മാനം, മഹ്സൂസ് ഡ്രോയിലൂടെ 22 ലക്ഷം രൂപ വീതം സ്വന്തമാക്കി രണ്ട് ഇന്ത്യക്കാർ

നറുക്കെടുപ്പുകളിൽ പ്രവാസികൾ പൈസ വാരിക്കൂട്ടുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. ഇത് ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികൾക്ക് വലിയൊരു പ്രതീക്ഷയാണ്. ഇപ്പോൾ ദുബായ് മഹ്സൂസ് പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചിരിക്കുകയാണ്. 1,00000 ദിര്‍ഹം അതായത് 22,66,178 രൂപ വീതമാണ് ഇവർക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.
യുഎഇയില്‍ പ്രവാസിയായ 50 കാരന് ഷെറിയന്‍ ആണ് ലക്ഷ പ്രഭുക്കളിൽ ഒരാൾ ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. 20 വര്‍ഷമായി യുഎഇയില്‍ പ്രവാസ ജിവിതം നയിച്ചുവരികയാണ് ഷെറിയന്‍. വിജയം അറിയിച്ച് മഹ്സൂസില് നിന്ന് കോള്‍ വന്നപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ഇത്ര വലിയ സമ്മാനം നേടുന്നത് ആദ്യമായിട്ടാണെന്നും ഷെറിയന്‍ പറഞ്ഞു.
കുവൈറ്റില്‍ സിവില്‍ എഞ്ചിനീയറായ 35 കാരനായ ഭഗവത്താണ് ദുബായിലെ പ്രശസ്തമായ മഹ്സൂസ് സാറ്റര്‍ഡേ മില്യന്‍സ് ഡ്രോയിലൂടെ ലക്ഷാധിപതിയായ രണ്ടാമത്തെ ഇന്ത്യക്കാരൻ. ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് സമ്മാനം.കഴിഞ്ഞ 10 വര്‍ഷമായി കുവൈറ്റില്‍ പ്രവാസ ജീവിതം നയിക്കുന്ന ഭഗവത് ജോലിസ്ഥലത്തെ സഹപ്രവര്ത്തകന് വഴിയാണ് മഹ്സൂസിനെക്കുറിച്ച് ആദ്യം അറിഞ്ഞത്. അന്ന് മുതല്‍ ടിക്കറ്റ് വാങ്ങാന്‍ തുടങ്ങി.
ഓരോ ആഴ്ചയും മൂന്നു പേര്‍ക്കാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനം. മറ്റു കെനിയ സ്വദേശിയായ 47 കാരനായ മുഹമ്മദ് ആണ് മൂന്നാമത്തെ വിജയി. കഴിഞ്ഞ 24 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണിദ്ദേഹം.അടുത്ത മഹ്സൂസ് ലൈവ് നറുക്കെടുപ്പ് നാളെ നവംബര്‍ 11 ശനിയാഴ്ച രാത്രി 9 മണിക്ക് (യുഎഇ സമയം) നടക്കും. മഹ്സൂസ് ആപ്പിലും വെബ്സൈറ്റിലും രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന് (793 രൂപ) ഒരു കുപ്പി വെള്ളം വാങ്ങുന്നവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.
https://www.facebook.com/Malayalivartha