ദോഹയിലേക്ക് പോകേണ്ട 135 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി; സാങ്കേതിക തകരാറിനെ തുടർന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകി പുറപ്പെടും...

കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന, ഖത്തര്‍ എയര്‍വേയ്‌സ് വിമാനം മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈകുന്നു. ഇന്ന് പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ആളുകളെ പെട്ടെന്ന്, പുറത്തിറക്കുകയായിരുന്നു.
സാങ്കേതിക തകരാണെന്നാണ് നിലവിലെ വിശദീകരണം. ദോഹയിലേക്ക് പോകേണ്ട 135 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായി വൃത്തങ്ങൾ അറിയിച്ചു.
ഒന്നുകിൽ യാത്രക്കാരെ കൊണ്ടുപോകാൻ ഖത്തറിൽ നിന്ന് ഒരു ബദൽ വിമാനം എത്തും, എന്നും അല്ലെങ്കിൽ സാങ്കേതിക തകരാർ പരിഹരിക്കപ്പെടും, എന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha