സൗദിയിൽ വാഹനാപകടം, കൊല്ലം സ്വദേശി മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം ഇളമ്പല്ലൂർ സ്വദേശി അബൂബക്കറിന്റേയും നബീസ ബീവിയുടെയും മകൻ ഷാജി അബൂബക്കർ (40) ആണ് മരിച്ചത്. അൽബാഹക്ക് സമീപം അഖീക്കിലുണ്ടായ അപകടം ഉണ്ടായത്. ഭാര്യ: സജിത. മക്കൾ: ഷെറീന, മുഹമ്മദ് യാസീൻ, സുലു.
അതേസമയം, ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. എറണാകുളം മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് ആണ് മക്കയിൽ മരിച്ചത്. 24 വയസായിരുന്നു. പെരുമ്പാവൂര്‍ അൽ ബദ്രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്. കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്.
പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിെൻറ മകള്‍ ജാസ്മിന് ആണ് മാതാവ്. ദുബൈയിൽ ജോലി ചെയ്യുന്ന ഷാനാണ് ഭർത്താവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ. ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha