യുഎഇയിൽ മഴ കനക്കും, ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ മാസം 15 മുതൽ 18 വരെ രാജ്യത്ത് മൂടിക്കെട്ടിയ ആകാശവും മഴയുള്ള കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. വടക്കുകിഴക്കൻ കാറ്റ് നേരിയതോതിൽ നിന്ന് മിതമായതോ ആയിരിക്കും. അതേസമയം രാജ്യത്ത് ഈ ആഴ്ചയും താപനില കുറയും.
ഇന്ന് രാവിലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 9.9 ഡിഗ്രി സെൽഷ്യസ് ആണ്. പ്രത്യേകിച്ച് മേഘങ്ങൾ രൂപം കൊള്ളുന്ന പ്രദേശങ്ങളിൽ. പൊടിയും മണലും വീശുന്നതിന് കാരണമാകും. കടൽ അവസ്ഥ നേരിയതോ മിതമായതോ ആയിരിക്കും. അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധവും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയിരിക്കും.
സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത.
https://www.facebook.com/Malayalivartha