മകന്റെ അടുത്ത് സന്ദർശന വിസയിൽ എത്തി, സൗദിയിൽ മലയാളി താമസസ്ഥലത്ത് മരിച്ചു

സൗദിയിൽ വിസിറ്റ് വിസയിലെത്തിയ മലയാളി താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ് റിയാദിൽ മരിച്ചത്. മകൻറെ അടുത്ത് സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), ഭാര്യ: മേരിക്കുട്ടി, മക്കൾ: ആൻറണി, പ്രീതി.
https://www.facebook.com/Malayalivartha