ഭക്ഷ്യവിഷബാധയേറ്റ് മരണം, ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി മരണത്തിന് കീഴടങ്ങി

ഒമാനിൽ ഭക്ഷ്യവിഷബാധയേറ്റ് മലയാളി മരിച്ചു. ആലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെയും ഇന്ദിരാദേവിയുടെയും മകൻ വി.ശ്രീകുമാർ (44) മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. സംസ്കാരം നാളെ 3നു വീട്ടുവളപ്പിൽ. ഭാര്യ: പ്രിയ ശ്രീകുമാർ, മകൻ: ഋഷികേശ്.
അതേസമയം, സൗദിയിൽ വിസിറ്റ് വിസയിലെത്തിയ മലയാളി താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ് റിയാദിൽ മരിച്ചത്. മകൻറെ അടുത്ത് സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha