Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

വിസ കാലാവധികഴിഞ്ഞവർ റോഡിലിറങ്ങിയാൽ പിടിവീഴും, പിടികിട്ടാപ്പുള്ളികളേയും വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവരേയും പിടികൂടുന്നതിന് എഐ പരിശോധനാ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങി ദുബായ് പോലീസ്...!!

15 NOVEMBER 2023 05:24 PM IST
മലയാളി വാര്‍ത്ത

സൗദിക്ക് പുറമേ താമസ നിയമലംഘകർക്കെതിരെ പിടിമുറുക്കി യുഎഇ. ഇനി വിസ കാലാവധികഴിഞ്ഞവർ നഗത്തിലൂടെ ഒന്ന് നടന്നാൽ മതി അപ്പോൾ തന്നെ പിടിവീഴും. നിയമലംഘകരെ മണത്തറിയാൻ യുഎഇ പോലീസിന് പുതിയൊരു സംവിധാനം എത്തുകയാണ്. പിടികിട്ടാപ്പുള്ളികളേയും വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരേയും നിമിഷങ്ങൾക്കകം പിടികൂടാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുള്ള പരിശോധനാ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുകയാണ് ദുബായ് പോലീസ്.

മൈക്രോപോളിസ് റോബോട്ടിക്‌സുമായി സഹകരിച്ച് യുഎഇയില്‍ നിര്‍മിച്ച ഈ യന്ത്രത്തിന് M-O2 എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഈ വാഹനത്തിന് മുന്നിൽ വിസ കാലാവധി കഴിഞ്ഞവര്‍ വന്നുപെട്ടാലും കുടുങ്ങും. മുഖവും വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും സ്‌കാന്‍ ചെയ്ത് ആളുകളെ തിരിച്ചറിഞ്ഞ് ഉടന്‍ പോലീസിന് വിവരം കൈമാറാനുള്ള എഐ സാങ്കേതിക വിദ്യയുള്ള വാഹനമാണിത്. 

നിയമലംഘകർ എന്ന് തോന്നുന്നപക്ഷം മാത്രമാണ് അധികാരികളെ എഐ വിവരം അറിയിക്കുക. പൂര്‍ണമായും യന്ത്രസഹായത്തോടെ സ്വയംപ്രവര്‍ത്തിക്കുന്ന എഐ ടെക്‌നോളജി സജ്ജീകരിച്ച വാഹനമാണിത്. നഗരത്തിലെ റോഡുകളും തെരുവുകളും കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ദുബായ് പോലീസ് കരുതുന്നു.

ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ നടന്നുവരുന്ന ദുബായ് എയര്‍ഷോ 2023ല്‍ ദുബായ് പോലീസ് ഈ വാഹനം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നവംബര്‍ 17 വെള്ളിയാഴ്ച വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും. നഗരത്തില്‍ ജനങ്ങള്‍ കൂടുതലുള്ള ഭാഗങ്ങളില്‍ വാഹനം പര്യടനം നടത്തുകയും പോലീസിന് കണ്ടെത്തേണ്ട വ്യക്തികളെക്കുറിച്ചും രജിസ്റ്റര്‍ ചെയ്യാത്ത കാറുകളെക്കുറിച്ചും അധികാരികളെ അറിയിക്കുകയും ചെയ്യും. ഫേഷ്യല്‍, കാര്‍ നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ടെക്‌നോളജിയുള്ള 360 ഡിഗ്രി ക്യാമറയാണ് ഇതിന്റെ പ്രധാന സവിശേഷത.

മോഷന്‍ ഡിറ്റക്ടറുള്ള ഇവയ്ക്ക് ഇത് സദാസമയവും ജനങ്ങളെ നിരീക്ഷിക്കുക, തിരിച്ചറിയുക എന്നിവയാണ് മുഖ്യജോലി. സംശയാസ്പദമായ വാഹനങ്ങള്‍ കണ്ടാല്‍ പോലീസിനെ അറിയിക്കുകയും ചെയ്യും. ഓരോ പ്രദേശത്തും നിശ്ചിത എണ്ണം ഇത്തരം പോലീസ് വാഹനങ്ങള്‍ വിന്യസിക്കുന്നതിലൂടെ വാഹന പരിശോധന ആയാസരഹിതമാക്കാനും സുരക്ഷ ഉറപ്പുവരുത്താനും സാദിക്കുമെന്ന് ദുബായ് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. തുടര്‍ച്ചയായി 16 മണിക്കൂര്‍ വരെ ഈ യന്ത്രം വിശ്രമമില്ലാതെ ജോലിചെയ്യും.

ബന്ധപ്പെട്ട അധികൃതര്‍ ഏതാനും വര്‍ഷങ്ങളായി ഇതിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയും ചെയ്തുവരികയാണ്. പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം നിരത്തുകളിലിറങ്ങും. എന്നു മുതലാണ് ഇവ റോഡുകളില്‍ ഇറങ്ങുകയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും അധികം വൈകാതെ M-O2 ജോലിക്കിറങ്ങുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends