ജോലിക്കിടെ പൊട്ടിത്തെറി, ബഹ്റൈനില്‍ പ്രവാസി മരിച്ചു

ബഹ്റൈനില്‍ ഉണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്.
അപകടത്തില്‍ മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോലിക്കിടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് സംഘം അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha