Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റയടിക്ക് 45 കോടി...!!! മഹ്‌സൂസ് നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കി മലയാളി

17 NOVEMBER 2023 05:42 PM IST
മലയാളി വാര്‍ത്ത

ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്സൂസ്. ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഇത്തവണ 20 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയത് ഒരു മലയാളി ആണ്. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായ സ്ഥാപനത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററായ ശ്രീജുവാണ് മഹ്‌സൂസിന്റെ 154ാമത് പ്രതിവാര നറുക്കെടുപ്പിൽ കോടീശ്വരമായത്. 20 മില്യണ്‍ ദിര്‍ഹം സമ്മാനം നേടിയെങ്കിലും ജോലി ഉപേക്ഷിക്കില്ലെന്ന് ശ്രീജു വ്യക്തമാക്കി.

ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് സമ്മാനം. സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം ഏറെക്കാലമായി കൊണ്ടുനടക്കുകയാണ്. ബാങ്ക് ലോണ്‍ എടുത്ത് വീട് വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ തുക ഉപയോഗിച്ച് എനിക്ക് ഒരു വലിയ ബംഗ്ലാവ് തന്നെ നിര്‍മിക്കാന്‍ കഴിയുമെന്നും ശ്രീജു പറഞ്ഞു.

ജീവിതം മാറ്റിമറിച്ച മഹ്‌സൂസിന്റെ ചെക്ക് ലഭിച്ചെങ്കിലും തന്റെ പേരില്‍ 20 മില്യണ്‍ ദിര്‍ഹം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഭാര്യക്കും വിശ്വാസം വരുന്നില്ലെന്നും ശ്രീജു പറയുന്നു. ഈ വിജയത്തെക്കുറിച്ച് കമ്പനി മാനേജര്‍ക്കും അറിയില്ല.ഞായറാഴ്ച രാവിലെ ഇ-മെയില്‍ വഴിയാണ് സമ്മാനംകിട്ടിയ വിവരം അറിയുന്നത്. കാറിലിരുന്നാണ് മെയില്‍ തുറന്നത്. ഇതിന് മുമ്പ് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നതിനാല്‍ അതുപോലുള്ള ഇ-മെയിലായിരിക്കുമെന്ന് കരുതി. മെയില്‍ തുറന്നപ്പോള്‍ അത് 20 ദശലക്ഷം ദിര്‍ഹം ആയിരുന്നു. വിജയം സ്ഥിരീകരിക്കാന്‍ മഹ്‌സൂസിന്റെ കോളിനായി കാത്തിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയാത്തതെന്ന് അറിയില്ലെന്നും ശ്രീജു പറഞ്ഞു.

ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് വാങ്ങേണ്ടത് ഇങ്ങനെ എന്നുകൂടെ പറഞ്ഞുതരാം. 35 ദിര്‍ഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ചാണ് നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടത്. മഹ്‌സൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആര്‍ക്കും മല്‍സരത്തിന്റെ ഭാഗമാവാം. എല്ലാ ആഴ്ചയിലും മില്യണ്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ മഹ്‌സൂസ് നല്‍കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (2 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends