ഒമാനിൽ ഇന്നും മഴ തുടരാൻ സാധ്യത, വിവിധ ഇടങ്ങളിൽ 20മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും

ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നും മഴ തുടരാൻ സാധ്യത. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ഇന്നുകൂടെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ഇടങ്ങളിൽ 20മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരകാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം യുഎഇയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ദുബൈ, ഷാർജ നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായി. പ്രധാന ഹൈവേകളിലും വെള്ളംകയറിയതിനാൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇന്റർസിറ്റി ബസുകൾ സർവീസുകൾ നിർത്തിവെച്ചുിരുന്നു. അതുപോലെ
വിമാന സർവീസുകളെയും മഴ ബാധിച്ചു.
https://www.facebook.com/Malayalivartha