ജോലി സ്ഥലത്തുണ്ടായ അപകടം, സൗദിയിൽ മലയാളി യുവാവ് മരിച്ചു

സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് ആണ് മരിച്ചത്. 34 വയസായിരുന്നു. ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നീലയാണിക്കൽ റിയാസ്.
ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ ആണ് റിയാദ് മരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
https://www.facebook.com/Malayalivartha