Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ 500 ദിര്‍ഹമിന്റെ കറന്‍സി പുറത്തിറക്കി യുഎഇ, നാളെ മുതൽ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും, കറന്‍സിയിൽ ബഹുവര്‍ണ സുരക്ഷാ ചിപ്പടക്കം നൂതന സുരക്ഷാ സവിശേഷതകൾ

30 NOVEMBER 2023 06:11 PM IST
മലയാളി വാര്‍ത്ത

യുഎഇ പുറത്തിറക്കിയ പുതിയ കറന്‍സി പ്രവാസികളുടെ കൈകളിലേക്ക് ഉടൻ എത്തും. 500 ദിര്‍ഹമിന്റെ കറന്‍സിയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. ഇന്ന് മുതല്‍ പുതിയ 500 ദിര്‍ഹമിന്റെ നോട്ട് പ്രാബല്യത്തില്‍ വരുമെങ്കിലും നാളെ മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. നിലവിലുള്ള അതേ നീല നിറത്തില്‍ തന്നെയാണ് പുതിയ കറന്‍സിയും. എളുപ്പത്തില്‍ തിരിച്ചറിയുന്നതിനാണ് നിറംമാറ്റം വരുത്താതിരുന്നത്. കടലാസിന് പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിമറിലാണ് പുതിയ നോട്ട്.

പുതിയ നോട്ടില്‍ ബഹുവര്‍ണ സുരക്ഷാ ചിപ്പ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യതിരിക്തമായ ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളുമുള്ള ഈ കറൻസി 52ാമത് യുഎഇ ദേശീയ ദിനം, ദുബായില്‍ നടക്കുന്ന കോപ് 28 ലോക കാലാവസ്ഥാ ഉച്ചകോടി എന്നിവയോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. ഇത്തരത്തില്‍ ഏറ്റവും വലിയ ഫോയില്‍ സ്ട്രിപ്പ് ബാങ്ക് നോട്ടുകളില്‍ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമാണ് യുഎഇ.

കള്ളപ്പണം ചെറുക്കുന്നതിന്, ഈ സാങ്കേതികവിദ്യകള്‍ 1000 ദിര്‍ഹം ബാങ്ക് നോട്ടിന്റെ പുതിയ പതിപ്പില്‍ നേരത്തെ ഉപയോഗിച്ചിരുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളില്‍ ഇത് ആദ്യത്തേതായിരുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രം പതിച്ച നോട്ടില്‍ രാജ്യത്തിന്റെ സുസ്ഥിര വികസനവും സംസ്‌കാരവും ടൂറിസവും അതുല്യമായ നിര്‍മിതികളും പരിസ്ഥിതി സൗഹൃദ പദ്ധതികളും എടുത്തുകാണിക്കുന്നു.

നോട്ടിന്റെ മുന്‍ഭാഗത്ത് എക്സ്പോ സിറ്റി ദുബായിലെ ടെറ സസ്റ്റൈനബിലിറ്റി പവലിയന്റെ ഉദാത്ത വാസ്തുവിദ്യ വ്യക്തമാക്കുന്ന ചിത്രമാണുള്ളത്. പിറകുവശത്ത് ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിനെ ഉയര്‍ത്തിക്കാട്ടുന്നു. എമിറേറ്റ്സ് ടവേഴ്സ്, 160ലധികം നിലകളുള്ള 828 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ തുടങ്ങിയ ലാന്‍ഡ്മാര്‍ക്കുകളും നോട്ടില്‍ കാണാം.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് നോട്ട് തിരിച്ചറിയുന്നതിനും അതിന്റെ മൂല്യം നിര്‍ണയിക്കുന്നതിനും സഹായിക്കുന്നതിന് ബ്രെയിലിയിലെ ചിഹ്നങ്ങള്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ബാങ്ക് നോട്ടുകളേക്കാള്‍ വളരെയേറെ ഭംഗിയുള്ളതാണ് പുതിയ കറന്‍സി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (32 minutes ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (43 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (53 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (1 hour ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (1 hour ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (3 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (4 hours ago)

Malayali Vartha Recommends