സൗദിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് വിദ്യാർഥിനികൾ മരിച്ചു, ഡ്രൈവർക്ക് ഗുരുതര പരുക്ക്

സൗദിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഡ്രൈവർ ജുബൈൽ അൽ-മന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കിഴക്കൻ സൗദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിലാണ് ബുധനാഴ്ച വൈകിട്ട് അപകടം സംഭവിച്ചത്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനികൾ അവരുടെ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു. അപകട വിവരമറിഞ്ഞ ഉടൻ സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസൻറ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha