യുഎഇ ദേശീയ ദിനം, യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും ടിക്കറ്റെടുത്താൽ 15 ശതമാനം ഇളവ്

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് 15 ശതമാനം ഇളവ് ലഭിക്കും. ഇന്നലെ മുതൽ ഓഫറുകൾ തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ഈ ദിവസങ്ങളിൽ ബുക്ക് ചെയ്യാനാണ് യാത്രക്കാർക്ക് അവസരം ലഭിക്കുന്നത്.
യുഎഇ 52ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് ആഘോഷത്തില്‍ പങ്കാളികളാവുന്നത്. ലോഗിന്‍ ചെയ്ത അംഗങ്ങള്‍ക്ക് മാത്രമാണ് ഡിസ്‌കൗണ്ട് എന്നതിനാല്‍ മുമ്പ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ ഇത് പൂര്‍ത്തിയാക്കണം. വെബ്‌സൈറ്റിലോ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലോ ഓപണ്‍ ചെയ്ത ശേഷം അപ്ലൈ ഓഫര്‍ എന്ന ലിങ്കിലേക്ക് പ്രവേശിക്കണം. തുടര്‍ന്ന് 'പ്രമോ കോഡ്' ടാബ് തിരഞ്ഞെടുക്കുക.
'UAE15' പ്രമോ കോഡ് നല്‍കിയ് ശേഷം അമ്പടയാളത്തില്‍ ക്ലിക്കുചെയ്യുക. പ്രൊമോകോഡ് വിന്‍ഡോ ക്ലോസ് ചെയ്താല്‍ ഫ്‌ളൈറ്റ് ചെക്കിങ് സെര്‍ച്ച് എന്നതില്‍ പോയി ബുക്കിങ് പൂര്‍ത്തിയാക്കാവുന്നതാണ്. എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് ഈയിടെ 30 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. 'ക്രിസ്മസ് കംസ് ഏര്‍ലി' എന്ന പേരില്‍ നവംബര്‍ 30 വരെ ആയിരുന്നു ബുക്കിങിന് അവസരം. ഡിസംബര്‍ രണ്ടു മുതല്‍ 2024 മെയ് 30 വരെ യാത്ര ബുക്ക് ചെയ്യുന്നവര്‍ക്കായിരുന്നു ഓഫര്‍.
https://www.facebook.com/Malayalivartha