ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, യുഎഇയിൽ കൊല്ലം സ്വദേശി മരിച്ചു

യുഎഇയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. കൊല്ലം തൊടിയൂര്‍ സ്വദേശിയും റാസല്‍ഖൈമയില്‍ റാക് യൂണിയന് സിമന്റ് കമ്പനി ജീവനക്കാരനുമായ ദില്‍ഷാദ് (45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബൗളിങിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മെഡിക്കല്‍ ആംബുലന്‍സ് സംഘത്തെ വിവരമറിയിച്ചു. ആംബുലന്‍സ് വിഭാഗമെത്തി പ്രഥമ ശുശ്രൂഷകള്‍ നല്കി ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊല്ലം തൊടിയൂര്‍ കല്ലിക്കൊട്ടു മുഴങ്ങന് ഗൊഡി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് കുഞ്ഞുവിന്റെ മകനാണ് ദില്‍ഷാദ്. മാതാവ്: ആബിദ. ഭാര്യ: ആബി അമീറ ദില്‍ഷാദ്. നാല് മക്കളുണ്ട്. ദില്‍ഷാദ് കുടുംബസമേതം റാക് അല്‍ മാമൂറയിലായിരുന്നു താമസം. മക്കള്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha