Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

നിയമം ലംഘിക്കുന്ന ആരേയും തുടരാൻ സമ്മതിക്കില്ല, സൗദിയിൽ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 17,463 പ്രവാസികള്‍ അറസ്റ്റിൽ, ഗുരുതരമായ നിയമ ലംഘനം നടത്തിയവരെ നാടുകടത്തും

04 DECEMBER 2023 05:59 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ ഒരു കാരണവശാലും നിയമലംഘിച്ച് ആരും തുടരാൻ പാടില്ല. നിയമം പാലിക്കാതെ രാജ്യത്ത് തുടരുന്നവരെ കണ്ടെത്തി ജയിലിൽ അടയ്ക്കുകയും പിന്നീട് ഇവരെ നാടുകടത്തുകയും ചെയ്യുന്നത് തുടരുകയാണ്. രാജ്യത്ത് വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പതിനേഴായിരത്തിലധികം പ്രവാസികള്‍ അറസ്റ്റിലായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായത്.

ഗുരുതരമായ നിയമ ലംഘനം നടത്തിയവരെ നാടു കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മലയാളികള്‍ ഉള്‍പ്പെടെ 17,463 പ്രവാസികള്‍ ആണ് പിടിയിലായത്. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് അറസ്റ്റിലായവരില്‍ കൂടുതലും.അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന്റെ പേരിലും നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. താമസ നിയമ ലംഘനം നടത്തിയ 10,856, പേർ, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 3,934, പേർ, തൊഴില്‍ നിയമ ലംഘനം നടത്തിയ 2,673 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 773 പേരും അറസ്റ്റിലായത്. ഗുരുതരമായ നിയമ ലംഘനം നടത്തിയവരെ നാടുകടത്തുന്നതിനുളള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. നേരത്തെ അറസ്റ്റിലായ 44,651പേരാണ് ഇപ്പോള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

തൊഴില്‍ നിയമലംഘകരെയും അനധികൃത താമസക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധനയും നാടുകടത്തലും ബഹ്‌റൈനില്‍ ഊര്‍ജിതമാക്കി. ഒരാഴ്ചയ്ക്കിടെ 1,656 പരിശോധനാ കാമ്പെയ്നുകളും സന്ദര്‍ശനങ്ങളും നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 'ഫ്രീ വീസ 'യിൽ ജോലി ചെയ്യുന്നവർ പലരും പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വീസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് നിയമത്തിന്‍റെ വരുതിയിലായത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഈ മാസം 19 മുതൽ 25 വരെ 1,656 പരിശോധനാ ക്യാംപെയിനുകളാണ് നടത്തിയത്.

പരിശോധനകളിൽ 67 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 183 നിയമലംഘകരെ നാടുകടത്തുകയും ചെയ്തതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.‌‌ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്റൈനിലെ റെസിഡന്‍സി നിയമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി.

പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വാണിജ്യസ്ഥാപനങ്ങളിലാണ് 1,656 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയത്. ഇതിന് പുറമേ 23 സംയുക്ത പരിശോധനാ കാമ്പെയ്നുകളും സംഘടിപ്പിച്ചു. തലസ്ഥാന നഗരിയിലെ ഗവര്‍ണറേറ്റില്‍ 13 സന്ദര്‍ശനങ്ങളും മുഹറഖ് ഗവര്‍ണറേറ്റില്‍ നാലും വടക്കന്‍, തെക്കന്‍ ഗവര്‍ണറേറ്റുകളില്‍ മൂന്നു വീതവും സംയുക്ത പരിശോധന നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (1 hour ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (2 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (5 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (5 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (5 hours ago)

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!  (5 hours ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (5 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (6 hours ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (7 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (7 hours ago)

Malayali Vartha Recommends