Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരുതി കൂട്ടി കൊല്ലാൻ പ്ലാനിട്ടു, ജീവനക്കാരന്‍ നാട്ടില്‍ പോയ തക്കം നോക്കി കടയിലെത്തി, സൗദിയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ

07 DECEMBER 2023 06:10 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ പ്രവാസി മലയാളിയുടെ അരുംകൊലയിൽ മൂന്ന് പേർ പിടിയിൽ. കേസിലെ പ്രതികളായ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. ജിസാനില്‍ പാലക്കാട് സ്വദേശി സിപി അബ്ദുല്‍ മജീദിനെയാണ് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇവർ മലയാളിയായ അബ്ദുല്‍ മജീദിനെ കരുതി കൂട്ടി കൊല്ലാൻ പ്ലാനിട്ടിരുന്നതായാണ് വിവരം. ഇദ്ദേഹം നടത്തിയിരുന്ന ശീഷ കടയിലായിരുന്നു കൊലപാതകം നടന്നത്.

മുമ്പ് ഈ കടയില്‍ താല്‍ക്കാലിക ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. ജോലിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇയാള്‍ വീണ്ടും ജോലി തേടി കടയിലെത്തിയിരുന്നു.എന്നാൽ ജോലി നല്‍കാന്‍ നിര്‍വാഹമില്ലെന്ന് അബ്ദുല്‍ മജീദ് അറിയിച്ചു. തുടര്‍ന്നാണ് സുഹൃത്തുക്കളുമായി തിരിച്ചെത്തി കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ജിസാനിനടുത്ത് ദര്‍ബ് എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. നിലവിലെ സാഹചര്യത്തില്‍ ഇപ്പോള്‍ ജോലിയില്ലെന്ന് പറഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇവര്‍ സംഭവസ്ഥലത്ത് നിന്ന് പോകുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തി തര്‍ക്കമുണ്ടാക്കുകയും ഇനിടെ ഒരാള്‍ കത്തികൊണ്ട് അബ്ദുല്‍ മജീദിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.

അബ്ദുൽ മജീദിനെ കുത്തിയശേഷം കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അബ്ദുല്‍ മജീദിന്റെ കൂടെ കടയിലുണ്ടായിരുന്ന മലയാളി ജീവനക്കാരന്‍ കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്നു. അതിനാല്‍, മജീദ് മാത്രമായിരുന്നു സംഭവ സമയം സ്ഥലത്തുണ്ടായിരുന്നത്. അതിനാൽ ഇവരെ ഒറ്റക്കയ്ക്ക് ചെറുത്തുനിർത്താൻ അദ്ദേഹത്തിനായില്ല. മണ്ണാര്‍ക്കാട് കാരാകുറിശി സ്വദേശി ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശിയാണ് അബ്ദുല്‍ മജീദ്. 47 വയസ്സായിരുന്നു. 15 വർഷമായി അബ്‌ദുൽ മജീദ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു.

നാട്ടില്‍ നിന്ന് തിരിച്ചെത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് ദാരുണമായ സംഭവം. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ സെപ്തംബര്‍ ഒമ്പതാം തീയതിയാണ് തിരിച്ചെത്തിയത്. മൃതദേഹം ദര്‍ബ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങളായ സൈനുദ്ദീൻ, സിയാവുദ്ദീൻ എന്നിവരും സൗദിയിലുണ്ട്. മാതാവ്: സി.പി സൈനബ (61). ഭാര്യ: റൈഹാനത്ത് ഇ.കെ (38). മക്കള്‍: ഫാത്വിമത്തു നാജിയ സി.പി (20), മിദ്‌ലാജ് സി.പി (15).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (7 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (25 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (28 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (46 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (55 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (4 hours ago)

Malayali Vartha Recommends