Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലേക്കുള്ള നിർത്തിവെച്ച സർവീസുകൾ ഒരോന്നായി തുടങ്ങാൻ സലാം എയർ, ഫുജൈറ-കരിപ്പൂർ സർവീസ് 18 മുതൽ, തിരുവനന്തപുരം സർവീസ് ജനുവരി 10 മുതൽ

09 DECEMBER 2023 03:14 PM IST
മലയാളി വാര്‍ത്ത

കേരളത്തിലേക്ക് നിർത്തിവെച്ച സർവീസുകൾ ഒരോന്നായി തുടങ്ങാൻ സലാം എയർ. ഇതിൽ യുഎഇയിൽ നിന്നുള്ള സർവീസുകളാണ് ആദ്യം തുടങ്ങുക. സലാം എയറിന്റെ യുഎഇയിലെ ഫുജൈറ എയർപ്പോർട്ടിൽ നിന്ന് –കരിപ്പുരിലേക്കുള്ള സർവീസ് 18 മുതൽ തുടങ്ങുമെന്ന് വിമാനക്കമ്പനി അറിയിച്ചു. 18ന് രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയിൽ നിന്ന് സർവീസുണ്ടാകും. രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂർ മസ്കത്തിൽ താമസമുണ്ട്. ഏത് സർവീസ് ഉപയോഗിച്ചാലും 19നു പുലർച്ചെ 3.20ന് കരിപ്പൂർ എത്തും.

രാവിലെ 4.05ന് പുറപ്പെട്ട് 9.55ന് ഫുജൈറയിൽ മടങ്ങിയെത്തും. 18ന് കരിപ്പൂരിലേക്ക് 888 ദിർഹവും 20നു ഫുജൈറയിലേക്ക് 561 ദിർഹവുമാണ് നിരക്ക്. തിരുവനന്തപുരം സർവീസ് ജനുവരി 10നും തുടങ്ങും. മസ്കത്ത് വഴി ആഴ്ചയിൽ രണ്ടു സർവീസാണുള്ളത്. രാത്രി വിമാനത്തിന് മസ്കത്തിലെ ഒന്നര മണിക്കൂർ ലേഓവർ ഉൾപ്പെടെ 6 മണിക്കൂറാണ് യാത്രാ സമയം.അതുപോലെ പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സർവീസും ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചത്.

സലാം എയർ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കുന്നുയെന്ന വാർത്ത പ്രവാസികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ടിക്കറ്റ് ബുക്കിങ് നടപടികള്‍ ഉടന്‍ ആരംഭിക്കും. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.

സലാം എയറിന് മസ്‌കറ്റില്‍ നിന്ന് മറ്റ് ഗള്‍ഫ് സെക്ടറുകളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളുള്ളതിനാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പുനരാരംഭിക്കുന്ന സര്‍വീസുകള്‍ ഉപകാരപ്രദമാവും. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ സലാം എയറിന്റെ മസ്‌കറ്റ് സര്‍വീസ് കണക്ഷന്‍ ഫൈ്‌ളറ്റായി ഉപയോഗപ്പെടുത്താനാവും.

കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന സലാം എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത് മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പോലെ തന്നെ കുറഞ്ഞ ചെവലില്‍ ഗള്‍ഫ് രാജ്യങ്ങളിലെത്താമെന്നതാണ് സലാം എയറിന്റെയും പ്രത്യേകത. വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് ഈ റൂട്ടുകളില്‍നിന്ന് സലാം എയര്‍ പൂര്‍ണമായി പിന്‍വാങ്ങിയിരുന്നത്.

ജൂലൈയിലാണ് സലാം എയർ കോഴിക്കോട്ടേക്ക് എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് ഒക്ടോബർ ഒന്ന് മുതൽ കമ്പനി ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിച്ചത്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അയക്കാനുള്ള പരിമിതി മൂലമാണ് സർവ്വീസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കിയത്. എത്ര കാലത്തേക്കാണ് സർവീസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് അന്ന് വിശദീകരണവും ഉണ്ടായിട്ടില്ല. പിന്നാലെയാണ് സർവീസ് പുനരാരംഭിക്കുന്ന വാർത്ത പുറത്തുവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഫ്ളൂയിഡ് മഡ് ചെളി അടിയൽ; തീരവാസികളിൽ ആശങ്ക...  (38 minutes ago)

കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത; അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യത  (49 minutes ago)

അനാവശ്യമായാണ് പൊലീസ് തല്ലിയത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞുവെന്നത് കെട്ടിച്ചമച്ച കള്ളക്കേസാണ്; പൊലീസ് കള്ള സ്‌ഫോടന കേസുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയാ  (55 minutes ago)

ലോകത്തിന്റെ ഏത് കോണിലുമുള്ള വിദ്യാർത്ഥികളോടും കിടപിടിക്കാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തം ഓരോ അദ്ധ്യാപകർക്കുമുണ്ട് ; മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

ചാണ്ടി ഉമ്മൻ അനുകൂലികൾ പ്രതീക്ഷിച്ചിരുന്നത് ജനറൽ സെക്രട്ടറി സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോ ലഭിക്കുമെന്നായിരുന്നു; കെപിസിസി പുനസംഘടനയിൽ എതിർപ്പ് പരസ്യമാക്കി കെ.മുരളീധരൻ  (1 hour ago)

പോറ്റിയെ പോറ്റിവളര്‍ത്തിയവരെയും കണ്ടെത്തണം; ഇയാളില്‍ നിന്ന് ആനുകൂല്യം പറ്റിയവര്‍ ആരെല്ലാം? ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടിമുതല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ  (1 hour ago)

മരം വെട്ടുന്നതിനിടയില്‍ തടി വീണു തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

മുഖ്യനെ പറിച്ചടിച്ച് ശോഭ ഉഫ് കത്തിക്കയറുന്നു...! പിണറായിയെ വിറപ്പിച്ച് ഈ പെണ്ണുങ്ങൾ...! സ്തംഭനം  (3 hours ago)

അവധിക്ക് നാട്ടില്‍ പോയ ശേഷം ഈ വര്‍ഷം ജൂലൈയിലാണ് യാംബുവില്‍....  (3 hours ago)

തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയുമുള്‍പ്പെടെയുള്ള തുകയുടെ 75 ശതമാനവും പിന്‍വലിക്കാം  (3 hours ago)

ഇനി യാത്രയാവാം... കണ്ണാടിപ്പാലത്തിലേക്ക്... ആക്കുളം കണ്ണാടിപ്പാലം ഒടുവില്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു.  (3 hours ago)

കൂൺ കറിവച്ച് കഴിച്ചു....! ഒരു കുടുംബത്തിലെ ആറ് പേരും തലകറങ്ങി വീണു..! ഗുരുതര നിലയിൽ...!  (3 hours ago)

ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച് ഹൈക്കോടതി..  (3 hours ago)

മന്ത്രി വാസവനോട് കളിച്ചു... ആചാരലംഘനം നടത്തിയത്രേ! പണികൊടുത്ത് ദേവസ്വം മന്ത്രി അയ്യപ്പൻ തുടങ്ങി  (3 hours ago)

കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്.  (4 hours ago)

Malayali Vartha Recommends