Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കപ്പൽ യാത്ര ആസ്വദിക്കാനായി പ്രവാസികൾ തയ്യാറായിക്കൊള്ളൂ, യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും, ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകും, സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം നടപടികൾ മുന്നോട്ടുപോകുന്നതിന്റെ സൂചന

10 DECEMBER 2023 05:01 PM IST
മലയാളി വാര്‍ത്ത

കപ്പൽ യാത്ര ആസ്വദിക്കാനായി പ്രവാസികൾ എല്ലാവരും കാത്തിരിക്കുകയാണെന്ന് അറിയാം. കപ്പൽ സർവീസ് നടത്താനുള്ള തുടർ നടപടികൾ പുരോ​ഗമിക്കുകയാണ്. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങുമെന്ന വിവരമാണ് ലഭിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തോട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ആണ് ഇക്കാര്യം പറഞ്ഞത്. ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകും കപ്പൽ സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം നടപടികൾ മുന്നോട്ടുപോകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പ്രതികരിച്ചു.

കപ്പൽ സർവീസിന് ടെണ്ടർ വിളിക്കാൻ കേരള മാരിടൈം ബോർഡിനെയും, നോർക്കയേയും ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് അറിയിച്ചത്. ഇതിന് മുന്നോടിയായി ഷാർജ ഇന്ത്യൻ അസോസിയേഷനും, മലബാർ ഡവലപ്മെന്റ് കൗൺസിലും മന്ത്രിയെ കണ്ടിരുന്നുവെന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പറഞ്ഞു. സര്‍വീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികള്‍, സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനാവും.

വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സീസണിൽ യാത്രക്കാർ കുറയും എന്നതിനാൽ ഈ കപ്പലുകളെ ആയുർവേദ മെഡിക്കൽ ടൂറിസത്തിനുള്ള ഉപാധിയാക്കാനും കേന്ദ്രത്തിന് മുന്നിൽ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. കപ്പൽ സർവീസ് വൈകുന്നത് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കിയവർക്കുള്ള മറുപടി കൂടിയാണ് കേന്ദ്രമന്ത്രി ലോക്സഭയിൽ നൽകിയതെന്നും വൈ.എ റഹീം പറഞ്ഞു.

ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസിയാത്രക്കാരുടെ ആവശ്യംപരിഗണിച്ചാണ് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത്. കേരള-ഗള്‍ഫ് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മലബാര്‍ ഡിവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേ ദുബായ് സന്ദര്‍ശിച്ചിരുന്നു. വിമാനടിക്കറ്റ് ചാര്‍ജിനത്തില്‍ വന്‍തുക നല്‍കിയാണ് ഇപ്പോള്‍ പ്രവാസികള്‍ കേരളത്തിലെത്തുന്നത്.

എന്നാൽ കപ്പൽ സർവീസ് തുടങ്ങുന്നതോടെ വൻതുക വിമാന ടിക്കറ്റിന് നൽകാതെ ഓണം, പെരുന്നാൾ, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷങ്ങളിൽ പ്രവാസികൾക്ക് നാട്ടിലെത്തി കുടുംബത്തോടൊപ്പം പങ്കെടുക്കാം. വിമാനടിക്കറ്റിന്റെ മൂന്നിലൊരുഭാഗം മാത്രമേ കപ്പലിന് വരുകയുള്ളൂ. വിമാനത്തില്‍ കൊണ്ടുവരുന്ന ലെഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാനും കഴിയും.

ദുബൈ-കൊച്ചി കപ്പല്‍ സര്‍വീസിന് യു.എ.ഇയിലെ പ്രവാസികള്‍, പ്രവാസി സംഘടനകള്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുന്നുണ്ട്. പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, എന്നിവ ആസ്വദിച്ച് മൂന്നു ദിവസം കൊണ്ട് പ്രവാസികൾക്ക് നാട്ടിലെത്താൻ കപ്പൽ സർവീസ് തുടങ്ങുന്നതോടെ സാധിക്കും. ഒരു ട്രിപ്പിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends