Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കുടുംബ കലഹത്തിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി, സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം

11 DECEMBER 2023 07:07 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഇപ്പോൾ കുടുംബ കലഹത്തിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സൗദി പൗരൻ മിശാല്‍ ബിന്‍ മിദാജ് അല്‍ ഉത്തൈബിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കുടുംബ കലഹത്തിനിടെ ഭാര്യ സാറ ബിന്‍ത് മുഹമ്മദ് അല്‍ ഉത്തൈബിയെ പ്രതി മര്‍ദ്ദിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ചുമരിലിടിച്ചതും മര്‍ദിച്ചതുമാണ് മരണകാരണമെന്ന് കണ്ടെത്തി.

സുരക്ഷ വകുപ്പുകള്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കേസ് സൗദി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് വിചാരണാ കോടതി വിധിക്കുകയും മേല്‍ക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു.റിയാദ് ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും വിചാരണാ സമയത്ത്

ദമ്പതികളുടെ മക്കളില്‍ ചിലര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇവരുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷം നടപ്പാക്കാനായി നീട്ടിവയ്ക്കുകയായിരുന്നു. മരണശിക്ഷ തന്നെ നല്‍കണമെന്ന് പ്രായപൂര്‍ത്തിയെത്തിയപ്പോള്‍ മറ്റു മക്കളും ശുപാര്‍ശ ചെയ്തതോടെ സൗദി റോയല്‍ കോര്‍ട്ടിന്റെ ഉത്തരവ് പ്രകാരം വിധി നടപ്പാക്കുകയായിരുന്നു. കരവാദ പ്രവര്‍ത്തനം, കൊലപാതകം, മതനിന്ദ, ബലാത്സംഗം, രാജ്യവിരുദ്ധപ്രവര്‍ത്തനം, വന്‍തോതിലുള്ള മയക്കുമരുന്ന കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് സൗദിയില്‍ വധശിക്ഷ ലഭിക്കും.

വിചാരണാ കോടതികളും പരമോന്നത കോടതിയും ശിക്ഷിച്ചാല്‍ സൗദി റോയല്‍ കോര്‍ട്ടില്‍ ദയാഹരജി സമര്‍പ്പിക്കാം. രാജാവിന്റെ ഉത്തരവ് കൂടി വരുന്നതോടെയാണ് വധശിക്ഷ നടപ്പാക്കുക. 2022 ലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച്‌ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. ഇതിനു മുമ്പ് 2016 ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്.

പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഭീകരവാദ കേസുകളില്‍ 2021ല്‍ 67 വധശിക്ഷകളും 2020ല്‍ 27 വധശിക്ഷകളും നടപ്പാക്കിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്ന് വ്യതിചലിച്ച വിശ്വാസങ്ങള്‍ പുലര്‍ത്തുന്നത് സൗദിയില്‍ കുറ്റകരമാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വഇദ, ഹൂത്തികള്‍ തുടങ്ങിയ വിദേശ ഭീകര സംഘടനകളോട് കൂറ് പ്രഖ്യാപിച്ച് അനുസരണ പ്രതിജ്ഞയെടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends