Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് ഗൾഫിലെത്തി 'ഒട്ടകജീവിതം', ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ട് ബാഗുമായി മരുഭൂമിയിലേക്ക് പോയ ഇന്ത്യക്കാരന്റെ മൃതദേഹം ഉറുമ്പ് അരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 15 ദിവസത്തെ പഴക്കം, ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞത് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ബാഗിൽ നിന്ന് പാസ്‌പോര്‍ട്ട് കോപ്പി കിട്ടിയതോടെ

16 DECEMBER 2023 10:08 AM IST
മലയാളി വാര്‍ത്ത

വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് ഗൾഫിലെത്തി ദുരിതം അനുഭവിക്കുന്നവരുടെ വാർത്തകൾ എത്രയോ പുറത്തുവന്നിരിക്കുന്നു. ഇപ്പോൾ അത്തരത്തിൽ വിസ ഏജന്റിന്റെ ചതിയില്‍പെട്ട് 'ഒട്ടകജീവിതം' നയിക്കേണ്ടിവന്ന ഇന്ത്യക്കാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരുഭൂമിയില്‍ മരിച്ചുവീണ വാർത്തയാണ് പുറത്തുവരുന്നത്. സൗദി അറേബ്യയിലെ വാദി ദവാസിര്‍ അതിര്‍ത്തിയില്‍ മരുഭൂമിയില്‍ ഉറുമ്പ് അരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.

മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ബാഗിലെ പാസ്‌പോര്‍ട്ട് കോപ്പിയില്‍ നിന്ന് മരിച്ചത് ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞത്. ബാഗില്‍ നിന്ന് ലഭിച്ച പാസ്പോര്‍ട്ട് കോപ്പി വഴി സ്‌പോണ്‍സറുടെ വിവരം കെഎംസിസി പ്രവര്‍ത്തകര്‍ ശേഖരിച്ചു. ഒരു മാസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായതെന്നും അതുകാരണം ഹുറൂബാക്കി അതായത് തൊഴിലാളി ഒളിച്ചോടിയെന്ന് സൗദി മന്ത്രാലയത്തിന് രേഖാമൂലം റിപ്പോര്‍ട്ട് ചെയ്തെന്നാണ് സ്പോണ്‍സര്‍ നല്‍കിയ വിശദീകരണം.

ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശി ജുനൈദ് ആലം (22) ആണ് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്. വാദി ദവാസിര്‍ അതിര്‍ത്തിയിലെ മരുഭൂമിയിലൂടെ സഞ്ചരിക്കവെ സൗദി പൗരന്മാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് മുംബൈയില്‍ നിന്നുള്ള ഏജന്റ് പണം കൈപ്പറ്റി 22കാരനെ ചതിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഒട്ടകത്തെ നോക്കുന്നതിന് തൊഴിലാളിയെ ആവശ്യമുണ്ടെന്ന അഭ്യര്‍ഥനയുമായി സ്പോണ്‍സര്‍ അയച്ച വിസയായിരുന്നു ഇത്. റിയാദിലേക്ക് ഏജന്റ് കയറ്റിവിട്ട ജുനൈദ് ആലത്തെ വിമാനത്താവളത്തിലെത്തി സ്‌പോണ്‍സര്‍ റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അപ്പുറത്തുള്ള മരുഭൂമിയിലെ തന്റെ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അപ്പുറത്തുള്ള മരുഭൂമിയിലെ തന്റെ കൃഷിയിടത്തിലേക്കാണ് സ്‌പോണ്‍സര്‍ ജുനൈദിനെ എത്തിച്ചത്. ഒട്ടകങ്ങളെ മേക്കലായിരുന്നു ജോലി. ഭാഷയറിയാത്ത ജുനൈദ് ഈ ജോലി തനിക്ക് അറിയില്ലെന്ന് ആംഗ്യം കാണിച്ചും മറ്റും പറഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. രണ്ട് മാസത്തോളം ഇവിടെ ജോലി ചെയ്തു. ഒടുവില്‍ ജോലി ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെട്ട് ബാഗുമായി മരുഭൂമിയിലൂടെ നടന്നുപോയതായാണ് വിവരം. മരുഭൂമിയില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ മരിച്ചതാകാനാണ് സാധ്യത.

പോലീസ് മൃതദേഹം വാദി ദവാസിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. മരിച്ചത് ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതു പ്രകാരം എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ ഇവിടെയുള്ള കെഎംസിസി പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. റിയാദ് ഇന്ത്യന്‍ എംബസിയുടെ ചെലവില്‍ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends