Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി, ആപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി

16 DECEMBER 2023 05:58 PM IST
മലയാളി വാര്‍ത്ത

മൂന്ന് മലയാളികളുടെ ജീവൻ നഷ്ടമായ ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം നടന്ന് രണ്ട് മാസം കഴിയുമ്പോൾ ഒരു മരണം കൂടി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി. കണ്ണൂർ തലശ്ശേരി പുന്നോല്‍ കുറിച്ചിയില്‍ റൂഫിയ മന്‍സിലിലെ ഷാനില്‍ (22) ആണ് മരിച്ചത്. ദുബായിലെ റാഷിദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഇതോടെ ആപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് ഷാനില്‍ മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മൂന്നു പേരില്‍ അവസാനത്തെയാളാണ് ഇപ്പോള്‍ മരിച്ചത്. ഷാനില്‍ ദുബായിലെ ജിഎസ്എസ് ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. രണ്ട് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരം ദുബായില്‍ ഗിസൈസിലെ ഖബര്‍സ്ഥാനില്‍ മറവുചെയ്തു. ബന്ധുക്കള്‍ ദുബായില്‍ എത്തിയിരുന്നു.അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല (38), തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24), പുന്നോല്‍ സ്വദേശി നിഹാല്‍ നിസാര്‍ (26) എന്നിവരാണ് നേരത്തേ മരിച്ചത്.

ബര്‍ദുബായിലെ അനാം അല്‍മദീന ഫ്രൂട്സ് സ്റ്റാളിലെ ജീവനക്കാരന്‍ മലപ്പുറം തിരൂര്‍ സ്വദേശി പാറന്നൂര്‍ പറമ്പില്‍ യാക്കൂബ് അബ്ദുല്ല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയത്.നിധിന്‍ ദാസ് ഒക്ടോബര്‍ 19നും നഹീല്‍ നിസാര്‍ നവംബര്‍ 18നുമാണ് ദുബായിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. വിസിറ്റ് വിസയിൽ ജോലി തേടി എത്തിയ നിധിൻ ദാസ് ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത അപകടം.

ഒക്ടോബർ 17 ന് രാത്രിയായിരുന്നു താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. 12.20ന് കരാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഫ്‌ലാറ്റില്‍ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയവരെ ഉള്‍പ്പെടെ തീ നാളങ്ങള്‍ പാഞ്ഞെത്തി തെറിപ്പിച്ചു. രണ്ട് പേര്‍ ബാത്‌റൂമുകളിലായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്തുള്ള ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി  (1 hour ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി  (2 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു  (2 hours ago)

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി  (2 hours ago)

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍  (4 hours ago)

ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ  (4 hours ago)

പ്രവാസികളേ ,നാട്ടിലേയ്ക്ക് പെട്ടി പായ്ക്ക് ചെയ്യാൻ വരട്ടെ !! ഈ 10 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കസ്റ്റംസ് 'ചെക്ക്' ഒഴിവാക്കാം  (4 hours ago)

പ്രവാസികൾക്ക് കോളടിച്ചു സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം!! ‘ഗോൾഡൻ വിസ’ ബിഗ് ഓഫർ യു.എ.ഇ പ്രവാസികൾക്ക് ഇത് എങ്ങനെ ഗുണകരമാകും?  (5 hours ago)

ഇനി 26 ദിവസം കൂടി അതിഭയങ്കര തണുപ്പ് !! ഇത് തേൾ സീസൺ !! ജാഗ്രതയോടെ പ്രവാസികൾ  (5 hours ago)

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ  (5 hours ago)

നിയമവിദ്യാര്‍ത്ഥിയായ സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി  (5 hours ago)

ദേ ഇങ്ങോട്ട് കയറി ഉണ്ടാക്കാൻ വരണ്ട കലിപ്പിൽ ശ്രീലേഖ ഡൽഹിക്ക് പോകാൻ സൗകര്യമില്ലെടോ പറയേണ്ടവരോട് പറഞ്ഞോളാം..!  (5 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (5 hours ago)

ബംഗ്ലാദേശിലെ ഹിന്ദുക്കളെ തൊട്ടാൽ ! വിവരമറിയുമെന്ന് ആർ എസ് എസ് ഞെട്ടി ഭരണകൂടം കേന്ദ്രം ബംഗ്ലാദേശിലേക്ക്...  (5 hours ago)

Malayali Vartha Recommends