Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫിന്റെ ഖബറടക്കം ഇന്ന്, ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തി, ഖബറടക്ക ചടങ്ങുകളുടെ വിശദാംശങ്ങൾ പ്രത്യേക പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു, കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം

17 DECEMBER 2023 01:57 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ഖബറടക്കം ഇന്ന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങളും മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് നവാഫിന്റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.

ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തിക്കൾ പുനരാരംഭിക്കുമെന്ന് സർക്കാർ നടത്തുന്ന കുവൈത്ത് ന്യൂസ് ഏജൻസി അറിയിച്ചു. ദുഃഖാചരണ വേളയിൽ സംസ്ഥാനത്തെ ഓഫീസുകളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഖബറടക്ക ചടങ്ങുകളുടെ വിശദാംശങ്ങൾ കുവൈത്തിലെ രാജകീയ കോടതി ഒരു പ്രത്യേക പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. ഇന്ന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ പ്രാർഥന നടക്കും. തുടർന്നാണ് കബറടക്കം

ഷെയ്ഖ് നവാഫിന്റെ വിയോഗത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ദുഖാചരണം പ്രഖ്യാപിച്ചു. യുഎഇയിൽ 3 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. 16 മുതൽ 3 ദിവസത്തേക്ക് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും യുഎഇയിലെ എംബസികളിലും മറ്റു നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടാനും നിർദേശിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപോർട് ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം എക്സ് പ്ലാറ്റ് ഫോമിലൂടെ അനുശോചനം അറിയിച്ചു. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ആറ് പതിറ്റാണ്ടോളം തന്റെ രാജ്യത്തെ സേവിക്കുകയും ആത്മാർഥതയോടെ കർത്തവ്യം നിറവേറ്റുകയും ചെയ്തു എന്ന് അദ്ദേഹം കുറിച്ചു.

കുവൈത്ത് അമീര്‍ നിര്യാണത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തിനെ അവധിയാണ് പ്രഖ്യാപിച്ചിരുക്കുന്നത്. ഡിസംബര്‍ 16 മുതല്‍ 18 വരെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അവധിയായിരിക്കും. പതാക താഴ്ത്തിക്കെട്ടാനും സുല്‍ത്താന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ ഒമാന്‍ ഭണരാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തി.

ഖത്തറില്‍ 3 ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചത്. ദേശീയ പതാക പകുതി താഴ്ത്തി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ദു:ഖാചരണം പ്രഖ്യാപിച്ചത്. ഗള്‍ഫ് ബന്ധം ശക്തിപ്പെടുത്തുന്നതിലും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനും മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് മികച്ച പിന്തുണ നല്‍കുകയും ചെയ്തിരുന്ന വിവേകശാലിയായ ഭരണാധികാരിയെയാണ് നഷ്ടമായതെന്നും അമീര്‍ അനുശോചിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends