സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ എടക്കര കുന്നുമ്മല്‍പൊട്ടി സ്വദേശി മാനു മമ്മു എന്ന ഉക്കാഷയാണ് മരിച്ചത്. ജോലിസ്ഥലത്തെ താമസസ്ഥലത്താണ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
ഹാഇൽ പട്ടണത്തിന് സമീപം മുറൈഫികിലിലുള്ള ഒരു ഇസ്തിറാഹയിൽ (വിശ്രമ കേന്ദ്രം) രണ്ടുവർഷമായി ജോലി ചെയ്യുകയായിരുന്നു. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹാഇലില്‍ തന്നെ ഖബറടക്കുമെന്ന് ഹാഇല്‍ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha



























