Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഇനി പോക്കറ്റ് കാലിയാകാതെ യുഎഇയിൽ താമസിക്കാം, ഈ മേഖലകളിൽ താങ്ങാവുന്ന തുകയ്ക്ക് വീട് വാടകയ്ക്ക് എടുക്കാൻ സാധിക്കും

23 DECEMBER 2023 05:11 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ വീട്ടുവാടക ഇനത്തിൽ പ്രവാസികൾക്ക് ഇനി പോക്കറ്റ് ചോരാതെ നോക്കാം. പ്രവാസികൾക്ക് കനത്ത തിരിച്ച‌ടിയയായി രാജ്യത്ത് വിവിധയിടങ്ങളിൽ വാടക നിരക്ക് വർദ്ധിപ്പിച്ചിരുന്നു. വാടക നിരക്ക് കുത്തനെ കൂടുന്ന സാഹചര്യത്തിൽ, പ്രവാസികൾക്ക് താങ്ങാവുന്ന വാടകയ്ക്ക് വീടെടുക്കാൻ സാധിക്കുന്ന ചില മേഖലകളുണ്ട്. അതിൽ മുന്നിൽ നിൽക്കുന്നത് ദെയ്റ ആണ്. എമിറേറ്റിലെ സജീവ വ്യാപാര മേഖലയാണ് ദെയ്റ.

ഇതു കൂടാതെ ഇന്റർനാഷനൽ സിറ്റി, സത്വ, റെംറാം, ദുബായ് സൗത്ത്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവയാണ് താരതമ്യേന വാടക കുറഞ്ഞ മറ്റു മേഖലകൾ. ഗതാഗതക്കുരുക്കും വീതി കുറഞ്ഞ റോഡുകളും പഴയ കെട്ടിടങ്ങളുമാണ് ഇവിടെ അധികവും. വാടക നിരക്ക് കുറയുന്നതിന്റെ ഒരു കാരണമിതാണ്.ദെയ്റയിലെ പുതിയ കെട്ടിടങ്ങളിൽ സ്റ്റുഡിയോ ഫ്ലാറ്റിന് ശരാശരി വാടക നിരക്ക് 28,000 ദിർഹം ആണ്.

ഒരു ഹാൾ ഉൾക്കൊള്ളുന്ന വൺ ബെഡ് റൂം ഫ്ലാറ്റിന് 46,000, ഹാളും രണ്ട് കിടപ്പുമുറികളുമടങ്ങിയ ഫ്ലാറ്റിന് 65,000, മൂന്ന് കിടപ്പുമുറി ഫ്ലാറ്റിന് പ്രതിവർഷ വാടക 95,000. ഇന്റർനാഷനൽ സിറ്റിയിൽ സ്റ്റുഡിയോ ഫ്ലാറ്റിന്റെ ഇടത്തരം വാടക 23,000, വൺ ബെഡ് റൂം ഫ്ലാറ്റിന് 33,000 ദിർഹം. 48,000 ദിർഹത്തിന് 2 ബെഡ് റൂം ഫ്ലാറ്റും ലഭിക്കും.

എന്നാൽ, ഒരു ലക്ഷം ദിർഹം വരെയാണ് 3 ബെഡ് റൂം ഫ്ലാറ്റിന്റെ വാടക. സത്വയിൽ ഒരു സ്റ്റുഡിയോ ഫ്ലാറ്റ് ലഭിക്കാൻ അരലക്ഷം ദിർഹമാകും. ഒരു ബെഡ് റൂം ഫ്ലാറ്റിന് ശരാശരി 70,000, രണ്ടുബെഡ് റൂം ഫ്ലാറ്റിന് 90,000 ദിർഹവുമാകും. 3 ബെഡ് റൂമിന് 1.49 ലക്ഷം വരെയാണ് വാർഷിക വാടക. ഖിസൈസിൽ പുതിയ കെട്ടിടങ്ങളിൽ 29,000 ദിർഹത്തിന് സ്റ്റുഡിയോ ഫ്ലാറ്റുണ്ട്. വൺ ബെഡ് റൂം ഫ്ലാറ്റ് 39,000, ടു ബെഡ് റൂം ഫ്ലാറ്റിന് 48,000, 3 ബെഡ് റൂം ഫ്ലാറ്റിന് 60,000 ദിർഹം എന്നിങ്ങനെയാണ് വാടക നിരക്ക്. താമസം മാറാൻ തണുപ്പുകാലമാണ് പലരും തിരഞ്ഞെടുക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങളിലേക്ക് താമസം മാറുന്നവരും കൂടുതലാണ്.ജിംനേഷ്യം, നീന്തൽക്കുളം, പാർക്ക് എന്നിവയുള്ള കെട്ടിടങ്ങൾക്കാണ് ഡിമാൻഡ്.

ദുബൈ, ഷാർജയുൾപ്പെടെയുള്ള എമിറേറ്റുകളിൾ വാടക നിരക്ക് ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.2 ശതമാനമാണ് വാടകയിനത്തിലുണ്ടായ വർദ്ധന. പ്രമുഖ റിയൽ എസ്റ്റേറ്റ് മൂല്യനിർണയ ഏജൻസിയായ വാല്യൂസ്ട്രാറ്റിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. വില്ലകളുടെ വാടകയിൽ 38.7 ശതമാനം വർദ്ധനവുണ്ടായി. അപ്പാർട്ട്‌മെന്റിന്റെ വാടക 19.1 ശതമാനവും വർദ്ധിച്ചു. സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾക്ക് പോലും പ്രതിവർഷം ശരാശരി വാടക 51,000 ദിർഹമായി ഉയർത്തി, ഒരു കിടപ്പുമുറിക്ക് 75,000 ദിർഹം, രണ്ട് കിടപ്പുമുറികൾ 1,11,000 ദിർഹം, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾക്ക് 1,70,000 ദിർഹം എന്നിങ്ങനെയാണ് ശരാശരി വാടക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends